Skip to main content
ഈനാശു.
നഗരത്തിലെ പേരുകേട്ട പെയ്ൻറർ.
പെെൻററല്ലടാ പൊട്ടാ പെയ്ൻറർ.
എന്നുവച്ചാ ചിത്രങ്ങൾ വരക്കുന്നയാൾ.
ആരുടേയും ചിത്രങ്ങൾ വരച്ചു കൊടുക്കും.
അതും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ.
അവിടേക്കാണ് എൽസിയുടെ വരവ്.
ചേട്ടാ ഇവിടെ ആളുകളുടെ ചിത്രങ്ങൾ വരച്ചു കൊടുക്കുന്ന ആളുണ്ടെന്നു കേട്ടു.ഒന്നു കാണണമല്ലോ.
ദേ കണ്ടോ അതിന് വലിയ ചിലവൊന്നുമില്ല.
ചിത്രം വരക്കാനേ ചാർജുളളൂ.
അതേയ് എൻറെയൊരു ചിത്രം വരയ്ക്കണം.
അതിനെന്താ ചെയ്യാലോ.ഫുൾ സെെസോ ഹാഫോ?
ഫുൾ സെെസായിക്കോട്ടേ.ലെെഫ് സെെസ്.പിന്നെ, ഫോട്ടോയിൽ എൻറെ കഴുത്തിൽ ഒരു പത്തു പവൻറെ നെക്ലേസ്,നിറയെ ഡയമണ്ട്സ് പതിപ്പിച്ചത്,പത്തുപവൻറെ താലിച്ചെയിൻ,പിന്നെ ചെറുതും വലുതുമായ കുറേ മാലകൾ,
രണ്ടുകയ്യിലും നിറയെ വളകൾ,വിലകൂടിയ പട്ടുസാരി;അത് കണങ്കാലുവരെ എത്തിയാ മതി സ്വർണത്തിൻറെ പാദസരം കാണണ്ടേ; ഇതെല്ലാം വരച്ച ചിത്രം വേണം.
അതിന് നിങ്ങടെ കഴുത്തിൽ ഇതൊന്നുമില്ലല്ലോ?
ഇല്ല.എന്താന്നുവച്ചാല് ഞാൻ മരിച്ചു പോയാൽ എൻറെ കെട്ടിയോൻ വേറെ കെട്ടുമെന്നകാര്യം ഉറപ്പാ.ഇനിവരുന്നവള് എൻറെ ചിത്രം കണ്ട് അസൂയപ്പെടണം. ഈ സാധനങ്ങളെല്ലാം വേണമെന്ന് വാശി എടുക്കണം.അങ്ങോർക്ക് ഒരു സമാധാനോം കൊടുക്കരുത്...!
Popular posts from this blog
Comments
Post a Comment