Skip to main content
മാപ്പ്..
പഠിച്ചു ഇറങ്ങുമ്പോള്‍ ആരോട് ചോദിച്ചാലും വിദേശത്ത് ജോലി ചെയ്യാനാണ് താത്പര്യം എന്ന മറുപടി.നാട്ടില്‍ ജോലി ചെയ്‌താല്‍ കിട്ടുന്ന തുച്ചമായ ശമ്പളം ഒന്നിനും മതിയാവില്ല എന്നൊരു കാരണവും ..
അങ്ങനെ ജോലി തരമായപ്പോള്‍ സ്വന്തം നാട് വിട്ടതാണ് വിവേകും. ഇന്ന് വിവേകും ഭാര്യയും മകനും കൂടെ വിദേശത്ത് സുഖമായി താമസിക്കുന്നു. വിവേക് വല്ല്യ ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഹെഡ് ആണ്, സ്വന്തം ആയിട്ട് ഒരു തരകെടില്ലാത്ത ഒരു ഷോപ്പിംഗ് മാളും,
പണം എല്ലാത്തിനും പകരം എന്ന് വിശ്വസിച്ചു തിരക്കുകള്‍ നിറഞ്ഞ ജീവിതത്തില്‍ വിവേക് നാട് മറന്നു, നല്ലൊരു ബാല്യം സമ്മാനിച്ച അച്ഛനമ്മമാരെയും..
ജോലി തിരക്കുകള്‍ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്പോള്‍ തിരക്ക് മാത്രം വിവേകിന്‍റെ കൂടെ സമയം ചിലവഴിച്ചു. കൂടെ ഉള്ള ഭാര്യയോടും മക്കളോടും മിണ്ടാന്‍ പോലും
അതിക സമയം കളയാതെ പണം സമ്പാദിക്കുക മാത്രമായി ജീവിത ലക്ഷ്യം ..
നാട്ടിലേക്ക് വരുന്ന പണം ഉണ്ടെങ്കില്‍ 2 മാസം സുഖമായി ജീവിക്കാം വിദേശത്ത്, അതായിരുന്നു വിവേകിനും മനസ്സില്‍.
എന്നിരുന്നാലും എല്ലാ മാസവും വീട്ടില്‍ ചിലവിനുള്ള പൈസ എത്തിക്കാന്‍ വിവേക് ശ്രേധിച്ചിരുന്നു. പൈസ കൂട്ടി വയ്ക്കുന്ന തിരക്കുകളില്‍ നാട്ടിലേക്ക് വന്നിട്ട് 16 വര്‍ഷം തികഞ്ഞു കഴിഞ്ഞു എന്നത് പോലും മറന്നു തുടങ്ങിയിരുന്നു ഇന്നത്തെ മലയാളി യുവാവിന്‍റെ പ്രതീകം.
-------------------------------------------
വാര്‍ദ്ധക്യ സഹജമായ രോഗം മൂലം വിവേകിന്‍റെ അച്ഛന്‍ മരിച്ചു എന്ന വാര്‍ത്ത വിവേകിന്‍ സ്വല്‍പ്പം ഞെട്ടല്‍ തന്നെ ആയിരുന്നു.
പെട്ടെന്ന് തന്നെ കുടുംബവും ആയിട്ട് വിവേക് നാട്ടിലേക്ക് തിരിച്ചു..
പണം മരവിപ്പിച്ച മനസ്സ് മുഴുവനായി കീഴ്പെടുത്താന്‍ സങ്കടത്തിനായിട്ടില്ല.. വിമാനം ഉയരും വരേം ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഓരോരുത്തര്‍ക്കായി എത്പ്പിക്കുന്ന തിരക്കില്‍ അച്ഛന്‍ മരിച്ചു എന്ന ചിന്ത അകന്നു നില്‍ക്കുകയാരുന്നു..
വിമാനം ഉയര്‍ന്നു പൊങ്ങി, വിമാനത്തില്‍ ഉള്ള മലയാളികള്‍ നാട്ടിലേക്ക് വരുന്നതിന്‍റെ സന്തോഷം മുഖത്ത് മറച്ചു വെച്ചിരുന്നില്ല..
അവരുടെ സന്തോഷം കണ്ടപ്പോള്‍ തന്‍റെ നാടിനെ മറന്ന, ലോകത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ മാതാപിതാക്കളെ മറന്ന വിവേകിന് മനസ്സില്‍ ആദ്യമായി കുറ്റബോധം തോന്നി.
ഒരു മകന്‍റെ കര്‍ത്തവ്യം മറന്നു ജീവിച്ചതില്‍ ലജ്ജിക്കുവാന്‍ പോലും അവകാശം ഇല്ലാതെ വിവേക് നാട്ടില്‍ എത്തി.
ആദ്യമായി അച്ഛന്‍റെ കൈപിടിച്ച് നടന്ന വഴികളില്‍ ചെറുപ്പത്തില്‍ പതിഞ്ഞ അച്ഛന്‍റെ രൂപം മറഞ്ഞു നില്‍ക്കുന്നുവോ തോന്നിതുടങ്ങിയിരുന്നു, വീടിലെക്ക് അടുക്കുന്തോറും ഓര്‍മകളുടെ ശക്തി വിവേകിന്‍റെ മനസ്സില്‍ കൂടി കഴിഞ്ഞിരുന്നു.ഇന്ന് കയ്യില്‍ ഉള്ള പണം മുഴുവന്‍ നല്‍കിയാലും അച്ഛന്‍റെ തലോടലിന്‍റെ സുഖം ഇനി അറിയാന്‍ കഴിയില്ല എന്ന സത്യത്തിനു കൂടെ പഴയ ഓര്‍മ്മകള്‍ കണ്ണീരിനു വഴി മാറി തുടങ്ങി,
ഇന്ന് പക്ഷെ തന്നെ വരവേല്‍ക്കാന്‍ സന്തോഷത്തോടെ അച്ഛനില്ല, അച്ഛന്‍ നട്ടുവളര്‍ത്തിയ മാവും, ഊഞ്ഞാലിന്‍ ഓര്‍മ്മകള്‍ നിറഞ്ഞ ശികരം ഇന്ന് ചിതയായിരിക്കുന്നു...
ചിതക്ക് തിരി കൊളുത്തുമ്പോള്‍ വിവേക് മനസ്സില്‍ അറിയാതെ ഓര്‍ത്തു
"അച്ഛനമ്മമാരെ കടത്തിണ്ണയില്‍ ഉപേക്ഷിക്കുന്ന മക്കളില്‍ നിന്ന് എനിക്കെന്തു വ്യത്യാസം, ഇത്ര നാള്‍ ഒരു നോക്ക് കാണാന്‍ കൊതിച്ചു കാണില്ലേ ?...
അവസാന നിമിഷം ഞാന്‍ നെല്‍കിയ ആ വേദന എന്‍റെ മകന്‍ എനിക്ക് നല്‍കാതിരിക്കണേ.. മാപ്പ് "
Popular posts from this blog
Comments
Post a Comment