Skip to main content
വീട്ടിലിരുന്നു മടുത്തത് കൊണ്ടാണ് അന്നയാള്‍ വെളിയിലേക്ക് ഇറങ്ങിയത്. മക്കള്‍ വിദേശത്ത് ആയതിനാല്‍ വീട്ടിലെ വേലക്കാരോട് മാത്രം പറഞ്ഞാല്‍ മതി. വേലക്കാര്‍ എന്നല്ല ശരിക്കും അവരാണ് അവിടത്തെ യഥാര്‍ത്ഥ മുതലാളിമ്മാര്‍. അവര്‍ പറയുന്നതിനപ്പുറം ആ വീട്ടില്‍ കാര്യങ്ങള്‍ പോകില്ല അങ്ങനെയാണ് അയാളുടെ മക്കള്‍ അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു വിധം അവരോട് സമ്മതം വാങ്ങി വെളിയിലോട്ട് ഇറങ്ങി.
തെരുവിന്റെ പ്രകാശം ആസ്വദിച്ചിട്ടു വളരെ നാളുകളായി എന്ന് ആ മുഖം നോക്കിയാല്‍ മനസ്സിലാവും, ആ ഒരു സന്തോഷത്തോടു കൂടി അയാള്‍ നിമിഷ നേരം അവിടത്തന്നെ നിന്നു. എന്നിട്ട് തെരുവിന്റെ നീണ്ട വഴിയിലൂടെ നടന്നു. നേരം സന്ധ്യ ആവുന്നതിനു മുന്‍പ് കാഴ്ചകള്‍ കണ്ടു മടങ്ങാന്‍ അയാള്‍ നിശ്ചയിച്ചു.
ആ നീണ്ട പാതയുടെ മറു ഭാഗത്ത് കൂടി പോയാല്‍ എളുപ്പം എന്നയാള്‍ കരുതിയത് കൊണ്ട് ആവണം അയാള്‍ ആ റോഡിന്റെ മറു ഭാഗത്തേക്ക് കടക്കുവാന്‍ അയാള്‍ തുനിഞ്ഞത്. അയാള്‍ ഇരു ഭാഗത്തേക്കും ഒന്ന് കണ്ണൂടിച്ചു നോക്കി ഇല്ലാ ഒരു വാഹനവുമില്ല. അയാള്‍ റോഡിലേക്ക് കടന്നതും അതാ എവിടെ നിന്നോ ഒരു ബൈക്ക് ചീറി പാഞ്ഞു വന്നു. ശരിക്കും തെന്നിമാറിയത് കൊണ്ട് രക്ഷപ്പെട്ടു.
ദേഷ്യത്തോടെ അയാള്‍ അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടന്ന് ചെറുപ്പക്കാരന്‍:
എന്താ കിളവാ ചോരയുടെ മണം മുഖത്ത് അടിക്കുന്നുണ്ടോ…?
ശരിക്കും മനസ്സില്‍ വിഷമവും ദേഷ്യവും ഉണ്ടെങ്കിലും ഒന്നും കാണിക്കാതെ അയാള്‍ അവര്‍ പോകുന്നതും നോക്കി നിന്നു. അവര്‍ കണ്ണില്‍ നിന്നും മാഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തെരുവ് ലക്ഷ്യമാക്കി നീങ്ങി. വഴിയരികിലെ മനോഹരവും അല്ലാത്തതുമായ കൂറെ കാഴ്ച്ചാല്‍ കണ്ടു. അയാള്‍
അയ്യാളുടെ ലക്ഷ്യസ്ഥാനത്ത് എത്തി. ചുറ്റും ജനങ്ങള്‍ തിരക്ക് പിടിച്ചു എല്ലാവരും എങ്ങോട്ടെന്നില്ലാതെ ഓടുന്നു.
പെട്ടന്നാണ് അയാള്‍ അത് ശ്രദ്ധിച്ചത്. കുറെ പേര്‍ ഒരിടത്ത് കൂട്ടം കൂടി നില്‍ക്കുന്നു. എല്ലാവരും അവിടത്തേക്ക് തന്നെ ഓടുന്നു. അയാളും അവിടത്തേക്ക് നടന്നടുത്തു പെട്ടന്ന് അയാളുടെ മുഖത്തേക്ക് ഒരു മണമടിച്ചു. എന്താ ഈ മണം അയാള്‍ക്ക് അത് അത്രപെട്ടന്നു കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ലാ. അയാള്‍ ശ്രദ്ധിച്ചു നോക്കി. അതെ ആതേ മണം ആ ചോരയുടെ മണം. ആ ചെറുപ്പക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. ആ ബൈക്കും.
Popular posts from this blog
Comments
Post a Comment