Posts

Showing posts from February, 2017

അനുരാഗ കരിക്കിൻ വെള്ളം ........................................................... പ്രണയ വിവാഹം ആയിരുന്നില്ല അവരുടേത് ...പ്രണയം തുടങ്ങിയത് ..വിവാഹം തുടങ്ങിയതിന് ശേഷം ആയിരുന്നു .. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ തിരിച്ചറിഞ്ഞു അവർ തമ്മിലുള്ള ..പ്രണയത്തിന്റെ ആഴം ... കാമുകിയും കാമുകനും ആണോ എന്നുപോലും പലർക്കും സംശയം രീതിയിലുള്ള പ്രണയത്തിലേക്ക് അവർ വീണു ...അവർ കുറച്ചു സമയം പോലും പരസ്പരം പിരിഞ്ഞിരിയ്ക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല ...അവർ പലപ്പോഴും അവരുടേതായ ..ലോകത്തിൽ ആയിരുന്നു ...ഏതു നല്ല കാര്യത്തിനും അധികം ആയുസ്സുണ്ടാവില്ല എന്നു പറയുന്നപോലെ അവരുടെ ജീവിതവും ..മാറി മറഞ്ഞു ... കഴുത്തിന് താഴെ ചെറിയ ചെറിയ തടിപ്പായിരുന്നു ...ആദ്യം വന്നത് ..ആദ്യമൊന്നു കാര്യമാക്കിയിലെങ്കിലും കുടുംബ സുഹൃത്തായ ഡോക്ടർ പറഞ്ഞിട്ടാണ് മാമോഗ്രഫി ചെയ്തത് ....റിസൾട്ട് അറിയാൻ വേണ്ടി രണ്ടു പേരെയും ഡോക്ടർ ഹോസ്പിറ്റലിലേക്ക് വിളിപ്പിച്ചു ..അവളെ അവളെ പുറത്തിരുത്തി അവൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു ... ഞാൻ കരുതിയ പോലെ തന്നെയാണ് കാര്യം ...അവൾക്കു ഇത് തുടങ്ങിട്ടു കുറച്ചു വർഷങ്ങൾ തന്നെ ആയിട്ടുണ്ട് .. ആദ്യം ഇത് അവഗണിച്ചതുകൊണ്ടാണ് ...ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത് ...ഡോക്ടർ പറഞ്ഞു തുടങ്ങി ...അവൻ ഡോക്ടർ എന്താണ് പറയുന്നതെന്നറിയാതെ പകച്ചു ഇരിക്കുകയായിരുന്നു ...അവൻ ഇടയിൽ കയറി പറഞ്ഞു "..എനിക്ക് ഒന്നും മനസ്സിലായില്ല ...'"...ഡോക്ടർ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി ...പിന്നെ പറഞ്ഞു .. ."ബ്രെസ്റ് കാൻസർ എന്നു കേട്ടിട്ടുണ്ടോ ..."..നിങ്ങൾ പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല ചികിൽസിൽച്ചാൽ ഭേദം ആവുന്നതാണ് ...." അവൻ പാതിയെ കേട്ടുള്ളൂ ...കാൻസർ എന്ന പേര് മാത്രം ചെവിയിൽ മുഴുങ്ങുന്നതായി അവനു തോന്നി .." ഡോക്ടർ തുടർന്നു ..."ഇമോഷണൽ ആയി എടുക്കരുത് . ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് ഇത് ..ചികിൽസിച്ചാൽ പൂർണമായി ഭേദം ആക്കാം ..പക്ഷെ നിങ്ങളുടെ പൂർണ സപ്പോർട് ഭാര്യക്ക് കൊടുക്കണം ,നിങ്ങൾ ഒരു കാര്യം ചെയ്യൂ .നിങ്ങൾ പുറത്തു ഇരുന്നിട്ട് ഭാര്യയെ ഇങ്ങോട്ട് വീടു ..ഞാൻ ഭാര്യയെ പറഞ്ഞു മനസിലാക്കാം ...പിന്നെ ഞാൻ വേറെ ഒരു ഡോക്ടർക്ക് ഇത് റഫർ ചെയ്യാം ...അദ്ദേഹം നോക്കിക്കൊള്ളും ..." അവൻ മെല്ലെ എഴുനേറ്റു പുറത്തേക്ക് നടന്നു ..അവളുടെ അടുത്തെത്തി ..അവളെ ഡോക്ടറുടെ അടുത്തേക്ക് കടത്തി വിട്ടു ..പിന്നെ അവൾ ഇരുന്ന സീറ്റിൽ അമർന്നിരുന്നു .. അവൾ ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങനെ അവളെ ആശ്വസിപ്പിക്കും എന്നറിയാതെ അവൻ കുടുങ്ങി ..കുറച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തിങ്ങി ..കണ്ണുകൾ ചുവന്നിരുന്നു .അവൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു ..അവളുടെ ചുമലിൽ പിടിച്ചു ...പിന്നെ നെഞ്ചോടു ചേർത്തു ,നെറ്റിയിൽ ഉമ്മ വെച്ചിട്ടു പറഞ്ഞു .."പേടിക്കാൻ ഒന്നും ഇല്ല ...എല്ലാം ശരിയാകും ...ഞാൻ ഇല്ലേ എപ്പോഴും കൂടെ "...അവളുടെ മറുപടി കരച്ചിലുടെ ആയിരുന്നു ... അവർ വീട്ടിൽ എത്തിയപ്പോൾ ....'അമ്മ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ,അമ്മയോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് അറിയാതെ അവൻ കുടുങ്ങി ...അവൻ ഒരു വിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു ..നിമിഷങ്ങൾ കൊണ്ട് ആ വീട് ദുഃഖം നിറഞ്ഞ വീടായി മാറി .. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ പഴയ ഡോക്ടർ പറഞ്ഞ ഡോക്ടറെ കാണിക്കാൻ ചെന്നു ,...'അമ്മ കൂടെ വരാമെന്നു പറഞ്ഞിട്ടും അവൻ കൂട്ടിയില്ല ...അവർ രണ്ടു പേരും ഡോക്ടറുടെ അടുത്തെത്തി ..ചെറിയ രണ്ടുമൂന്നു ടെസ്റ്റുകൾ .കൂടി ..ചെയ്തു ..റിസൾട് ഡോക്ടറെ കാണിച്ചു ഡോക്ടർ റിസൾട്ട് എല്ലാം നോക്കിയാ ശേഷം ..പറഞ്ഞു .. "നമ്മുടെ മുന്നിൽ ഒരു വഴിയേ ഉള്ളു ...ഞാൻ പറയുന്നത് നിങ്ങൾ പക്വതയോടെ കേൾക്കണം ബ്രെസ്റ് രണ്ടും നീക്കം ചെയ്യേണ്ടി വരും ...." ...നിങ്ങൾ രണ്ടു പേരും മാനസികമായി അതിനു തയ്യാറാവണം .നിങ്ങളാണ് ..ഭാര്യക്ക് ധൈര്യം കൊടുക്കേണ്ടത് ..നിങ്ങളുടെ പൂർണ്ണമായാ സപ്പോർട് ആവശ്യമുണ്ട് ... അവൻ ഭാര്യയുടെ കൈകൾ ചേർത്ത് പിടിച്ചു ..അവൾ ..സ്‌തംഭിച്ചു ഇരിക്കുകയായിരുന്നു ...ഒരു തുള്ളി കണ്ണുനീർ അവന്റെ കയ്യിൽ വീണപ്പോഴാണ് ..അവൾക്കു ജീവനുണ്ടെന്നുപോലും അവനു തോന്നിയത് ... അവൻ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ...പിന്നെ പുറത്തേക്കു നടന്നു ...അവളെ പുറത്തിരുത്തി അവൻ വീണ്ടും ഡോക്ടറുടെ റൂമിലേക്ക് കയറി ..ഡോക്ടറുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു ...അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ... "നിങ്ങൾ കണ്ണ് തുടക്കു ..."..ഡോക്ടർ ..മെല്ലെ പറഞ്ഞു .. നിങ്ങൾ ഇങ്ങനെ അയാൽ ..എങ്ങനെ ശരിയാകും ...നിങ്ങളല്ലേ ഭാര്യക്ക് സപ്പോർട് കൊടുക്കേണ്ടത് ..ഒന്നാമത് അവളുടെ പ്രായം ...ഇങ്ങനെയുള്ള അവസ്ഥ പെട്ടന്ന് അവൾക്കു താങ്ങാൻ പറ്റില്ല ...സ്ത്രീത്വം ..സൗന്ദര്യം അത് നഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടാവും ..പിന്നെ ഡ്രസ്സ് ധരിക്കുന്ന പ്രോബ്ലം ..പിന്നെ സെക്സ് .കുട്ടികൾ .ഇങ്ങനെയുള്ള ഒരു പാട് ..ചിന്തകൾ അവളിൽ ഉണ്ടാവും ...അതുകൊണ്ടു തന്നെ അവളുടെ കൂടെ നിൽക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം ..." ഡോക്ടർ പറയുന്നതെല്ലാം അവൻ കേട്ടുനിന്നതല്ലാതെ ..ഒന്നും പറഞ്ഞില്ല ...അടുത്ത ആഴച്ചത്തേക്ക് സർജറി .ചെയ്യനുള്ള ഡേറ്റ് വാങ്ങി അവൻ പുറത്തിറങ്ങി ....അവളുടെ അടുത്ത് എത്തുന്നതിന് മുന്നേ അവൻ ഒന്ന് നിന്നു ..കണ്ണെല്ലാം തുടച്ചു ...മുഖത്ത് സന്തോഷം വരുത്തി ..അവൻ .അവളുടെ അടുത്തേക്ക് ചെന്നു ... അവൾ ..തലയിലൂടെ സാരി ചുറ്റി ..ദൂരേക്ക്‌ നോക്കി അങ്ങനെഇരിക്കുകയായിരുന്നു ...അവൻ അടുത്ത് ചെന്നതൊന്നും അവൾ അറിഞ്ഞില്ല ...അവൻ അവളെ തൊട്ടു വിളിച്ചു ..അവൾ ഞെട്ടലോടെ ആണ് ..അവനെ നോക്കിയത് ...അവൻ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ...അവളെയും കുട്ടി ആശുപത്രീ വരാന്തയിലൂടെ പുറത്തേക്കു നടന്നു .. ഒരു ആഴ്ചക്കു ശേഷം സർജറി നടന്നു ...കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ ഡിസ്ചാർജ് വാങ്ങി ..വീട്ടിലേക്കു പൊന്നു ...സർജറിക്ക്‌ ശേഷം അവളിൽ കാര്യമായ മാറ്റം തന്നെ ഉണ്ടായി ..അവൾ പിന്നെ പറഞ്ഞിട്ടില്ല ...മുഖത്തു അപ്പോഴും നിർവികാരത ആയിരുന്നു ... ഒരു ദിവസം അവൾ അവനെ അരികിൽ ചെന്ന് പറഞ്ഞു "എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട് "....അവൾ ...അവന്റെ മുഖത്തേക്ക് നോക്കാതെ ...പറഞ്ഞു .. "പറയു .."....അവൻ ..അവളുടെ കൈപിടിച്ചു... അവൾ മെല്ലെ ..കൈ പിടിവിച്ചുകൊണ്ട് ..ജനലിനരികത്തേക്ക് നടന്നു ...പിന്നെ പറഞ്ഞു 'എനിക്ക് ഡൈവോഴ്സ് വേണം ..."....നമ്മൾ പിരിയുന്നതാണ് നല്ലത്‌ ...അല്ലെങ്കിൽ ഒരു ജന്മം മുഴുവൻ ഞാൻ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരും "കുറ്റബോധമോ .."അവൻ നെറ്റി ചുളിച്ചു ... "കുറ്റബോധം എന്നു പറയാൻ പറ്റില്ല ..പക്ഷെ ..ഒരു കണക്കിന് നോക്കിയാൽ ഞാൻ നിങ്ങളെ ചതിക്കുന്നപോലെ തന്നെയാണ് ...നിങ്ങളുടെ സന്തോഷിപ്പിക്കാൻ ..നിങ്ങളുടെ ആഗ്രഹം സാധിച്ചു താരം ഇനി എനിക്ക് സാധിക്കില്ല .. പിന്നെ ...നിങ്ങളുടെ മുന്നിൽ ഒരു പാട് സമയം ഉണ്ട് ..ജീവിതത്തിനെ അവസാന നാളിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ നമ്മുടെ ജീവിതത്തെ ഇത് ബാധിക്കില്ലായിരുന്നു ,..ഇത് നമ്മുടെ ജീവിതം തുടങ്ങിയിട്ടേ ഉള്ളു ..." അവൻ ഒന്നും മിണ്ടിയില്ല ..വെറുതെ മൂളുക മാത്രം ചെയ്തു ... അവന്റെ അടുത്തേക്ക് വന്ന് ..അവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് പറഞ്ഞു ... "നിങ്ങൾ ഒരു ത്യാഗം ചെയ്താൽ ..ഒരു പക്ഷെ എന്നെങ്കിലും ..നിങ്ങള്ക്ക് തോന്നും ,,ഞാൻനിങ്ങൾക്ക് ഒരു ബാധ്യത ആണെന്ന് ...അങ്ങനെ അയാൾ എനിക്ക് അത് സഹിക്കാൻ പറ്റില്ല ...ഇപ്പോഴാണെങ്കിൽ ആറുമാസത്തെ ..അടുപ്പമേ ഉള്ളു ...മറക്കാൻ പറ്റുമോ എന്നറിയില്ല ...എന്നാലും ശ്രമിച്ചാൽ സാധിക്കും ...ജീവിതം ഒരു ദുരന്തമായി തിരുന്നതിനേക്കാൾ ...നല്ലത് ..ഒരു ചെറിയ വേദനയോടെ ..പിരിയുന്നതാണ് ...".........അവളുടെ ..കണ്ണുകളിൽ ..നിന്നും ...കണ്ണുനീർ ഒരു കോണിലൂടെ ഒഴുകുന്നുണ്ടായിരുന്നു ... അവൻ അത് തുടക്കാൻ വേണ്ടി കൈ ഉയത്തിയപ്പോൾ അവൾ മെല്ലെ ഒഴിഞ്ഞു മാറി ...പിന്നെ സാരിത്തലപ്പുകൊണ്ട് ..കണ്ണുകൾ തുടച്ചു ... പുറമെ ഇങ്ങനെയെല്ലാം പറഞ്ഞുവെങ്കിലും അവൾ മനസ്സുകൊണ്ട് ..അങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്നു പ്രാർത്ഥിക്കുക ആയിരുന്നു .. അവൻ ..കുറച്ചു നേരം അങ്ങനെ മിണ്ടാതെ നിന്നിട്ടു ..മെല്ലെ റൂമിൽ നിന്ന് ഇറങ്ങി പോയി ...അവൻ പോവുന്നത് ..അവൾ .നിറ കണ്ണുകളോടെ നോക്കി നിന്നു ,..അവൾ ഫോൺ എടുത്തു ..അമ്മയെ ഡയൽ ചെയ്തു ... "ഹലോ ..അമ്മെ ...അച്ഛനോട് ,..നാളെ എന്നെ കുട്ടി കൊണ്ടുപോവാൻ പറയണേ ...പിന്നെ ഞാൻ ചേട്ടനോട് എല്ലാം സംസാരിച്ചു .... "ഇല്ല ....ചേട്ടൻ ഒന്നും പറഞ്ഞില്ല ..."...അമ്മയുടെ ചോദ്യങ്ങൾക്കു അവൾ മറുപടി പറഞ്ഞു .. "ഇല്ല...ചേട്ടൻ ഒന്നും പറഞ്ഞില്ല .....എന്നോട് പോവണ്ട എന്നും പറഞ്ഞില്ല ..."..എനിക്ക് പറ്റുന്നില്ലമ്മേ ..ഞാൻ ഇല്ലാതായി പോവുകയാ ....അവൾക്കു നിയന്ത്രണം വിട്ടു പോയി .....അവൾ ഫോണിൽ കുടി പൊട്ടി കരഞ്ഞു .. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു റൂമിൽ വന്നു ...അവളോട് പറഞ്ഞു ..."'അമ്മ വിളിച്ചിരുന്നു ...നാളെ അച്ഛൻ കൊണ്ട് പോവാൻ വരുമെന്നും പറഞ്ഞു ...എനിക്ക് സമ്മതമാണ് ..ഡിവോസിന് ..ഞാൻ ആദ്യമേ നിന്നോട് പറയണം എന്നു കരുതിയതാ ..എന്തയാലും നിനക്ക് കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് ..ഇനി വൈകിക്കണ്ട ..നമുക്ക് പിരിയാം ..അതാണ് നമ്മുടെ രണ്ടു പേരുടെ ജീവിതത്തിനും നല്ലത് .." "പിന്നെ നാളെ വേണ്ട ഞാൻ ഇന്നു തന്നെ നിന്നെ കൊണ്ട് വിടാം ...ഞാൻ കുട്ടി കൊണ്ട് വന്നു ഞാൻ തന്നെ തിരിച്ചു വീട്ടിൽ ആക്കുകയും ചെയ്യാം ..."..വേഗം ഡ്രസ്സ് എല്ലാം പാക്ക് ചെയ്തോളു ...'അമ്മ ചോദിച്ചാൽ കുറച്ചു ദിവസത്തേക്ക് പോവുകയാണെന്ന് പറഞ്ഞാൽ മതി ഞാൻ അമ്മയെ പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം "..ഞാൻ പുറത്തു ഉണ്ടാവും ..അവൻ മെല്ലെ റൂമിന് പുറത്തിറങ്ങി ...... അവൻ പുറത്തിറങ്ങിയപ്പോൾ അവൾ വാതിൽ അടച്ചു ....അവളുടെ ശരീരം കിടന്നു വിറക്കാൻ തുടങ്ങി ...ഇത്രയും പെട്ടന്ന് ..അവൾ പ്രതീക്ഷിച്ചില്ല ....പോവണ്ട എന്നൊരു വാക്ക് അവൾ പ്രതീക്ഷിച്ചിട്ടാണ് ..അങ്ങനെയല്ലാം പറഞ്ഞത് ....പക്ഷെ ...അവളുടെ നെഞ്ച് പിടയാൻ തുടങ്ങി ...കണ്ണുകൾ നിറഞ്ഞൊഴുകി .ഇപ്പോൾ അനുഭവിക്കുന്ന വേദന നോക്കുമ്പോൾ മരണം പോലും ..ചെറിയ ഒരു വേദനയാണെന്ന് അവൾക്കു തോന്നി ...ഭർത്താവിന്റെ കാലുപിടിച്ചു ..എന്നെ ഉപേക്ഷിക്കല്ലേ എന്നു പറഞ്ഞാലോ .അവൾക്കു പലതും ആലോചിച്ചു ....പൊട്ടി പൊട്ടി കരഞ്ഞു... കുറച്ചു കഴിഞ്ഞപ്പോൾ അവൾ സമനില വീണ്ടടുത്തു ..അവൾ ഡ്രെസ്സെല്ലാം എടുത്തു മുറിയുടെ പുറത്തിറങ്ങി ..'അമ്മയെ അവിടെ നോക്കിയെങ്കിലും കണ്ടില്ല ..അമ്മയോട് യാത്ര പറയണ്ട ...അവൾ മനസ്സിൽ തീരുമാനിച്ചു ..അവൾ ചെന്ന് കാറിൽ കയറി ..അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു ...അവൻ ഒന്നും ചോദിച്ചില്ല വണ്ടി മുന്നോട്ടു എടുത്തു ....മുന്നോട്ടു പോകവേ അവൾ കണ്ണുകൾ മെല്ലെ അടച്ചു ...വിവാഹവും ഹണിമൂൺ ട്രിപ്പ് എല്ലാം അവളുടെ മനസ്സിൽ ഓടിയെത്തി ....ആറു മണിക്കൂർ യാത്രയുണ്ട് ...വീട്ടിലേക്ക് ..അവൾ ഇടയ്ക്കു മയങ്ങി പോയി .... "വീടെത്തി ...."അവൻ അവളെ തട്ടിയുണർത്തി ...അവൾ ഞെട്ടലോടെ എഴുനേറ്റു ...കാര് വീടിന്റെ മുന്നിൽ എത്തിയിരിക്കുന്നു ...അവൾ മെല്ലെ പുറത്തിറങ്ങി ..അവൾ വാച്ചിൽ നോക്കി ..സമയം രാത്രി എട്ടുമണി ആയിക്കാണും ..അവൻ മെല്ലെ ഡോർ തുറന്നു .ബാഗ് അടുത്തു പുറത്തു വെച്ചു ..പിന്നെ പറഞ്ഞു "ഞാൻ കയറുന്നില്ല ..."...അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ വണ്ടിയിൽ കയറി ഡോർ അടച്ചു .. ഒരു യാത്ര പോലും പറയാതെ ..ഒന്ന് നോക്കുക പോലും ചെയ്യാതെ ..അവൻ വണ്ടി തിരിച്ചു ...പിന്നെ ഓടിച്ചു പോയി ...അവൾ ഒരു പൊട്ടിക്കരച്ചിലോടെ .വീടിനു .അകത്തേക്ക് ഓടി ..മുൻഭാഗത്തെ ..ഡോർ തള്ളി തുറന്നു അകത്തു കയറി ... ഡോർ തുറന്നതും ...ഒരു വലിയ ശബ്‌ദത്തോടെ ..ബലൂൺ പൊട്ടി ...നിറയെ വർണ്ണക്കടലാസുകൾ റൂമിൽ പെയ്തിറങ്ങി ....പിന്നെ അവൾ കേട്ടു "ഹാപ്പി ബർത്ത് ഡേ ....അമ്മുക്കുട്ടി ."....അവൾ ഒന്നും മനസ്സിലാകാതെ പകച്ചു നിന്നു ...അവൾ ചുറ്റും നോക്കി ...ഒരു പാട് പേർ റൂമെല്ലാം അലങ്കരിച്ചിരിക്കുന്നു ..നടുക്കത്തെ ടേബിളിൽ ഒരു വലിയ കേക്ക് ...അവൾക്കു ഭൂമി കറങ്ങുന്നപോലെ തോന്നി ..അവളുടെ 'അമ്മ അടുത്ത് ചെന്ന് പറഞ്ഞു ... ഇതെല്ലം ഭർത്താവിന്റെ ..ബുദ്ധിയാ ...അവൾ മനസ്സികാതെ അമ്മയെ തന്നെ നോക്കി ...'അമ്മ മെല്ലെ ഡോറിനു അടുത്തേക്ക് വിരൽ ചുണ്ടി ..ഒരു പുഞ്ചിരിയോടെ അവൻ നിൽപ്പുണ്ടായിരുന്നു ..അവൾ ഓടി അവന്റെ അരികിലെത്തി ...അവൻ അവളെ നെഞ്ചോടു ചേർത്ത് കൊണ്ട് പറഞ്ഞു ... "നീയില്ലെങ്കിൽ ..ഞാൻ ഉണ്ടാവില്ല ....എന്റെ സന്തോഷങ്ങളും ...നമ്മുടെ മനസ്സാണ് ..ഒന്നിച്ചത് .ആ മനസ്സിനോളം വരില്ല ഒന്നും ..പിന്നെ നിന്റെ birthday ഞാൻ മറക്കുമോ.. നല്ലൊരു ദിവസം തന്നെ നീ വേദനിപ്പിച്ചതിനുള്ള. ഒരു ചെറിയ പ്രതികാരം.. അങ്ങനെയും എടുക്കാം... .." ഇനി അവരുടെ ചുണ്ടുകൾ കഥ പറയട്ടെ......

ഈനാശു. നഗരത്തിലെ പേരുകേട്ട പെയ്ൻറർ. പെെൻററല്ലടാ പൊട്ടാ പെയ്ൻറർ. എന്നുവച്ചാ ചിത്രങ്ങൾ വരക്കുന്നയാൾ. ആരുടേയും ചിത്രങ്ങൾ വരച്ചു കൊടുക്കും. അതും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. അവിടേക്കാണ് എൽസിയുടെ വരവ്. ചേട്ടാ ഇവിടെ ആളുകളുടെ ചിത്രങ്ങൾ വരച്ചു കൊടുക്കുന്ന ആളുണ്ടെന്നു കേട്ടു.ഒന്നു കാണണമല്ലോ. ദേ കണ്ടോ അതിന് വലിയ ചിലവൊന്നുമില്ല. ചിത്രം വരക്കാനേ ചാർജുളളൂ. അതേയ് എൻറെയൊരു ചിത്രം വരയ്ക്കണം. അതിനെന്താ ചെയ്യാലോ.ഫുൾ സെെസോ ഹാഫോ? ഫുൾ സെെസായിക്കോട്ടേ.ലെെഫ് സെെസ്.പിന്നെ, ഫോട്ടോയിൽ എൻറെ കഴുത്തിൽ ഒരു പത്തു പവൻറെ നെക്ലേസ്,നിറയെ ഡയമണ്ട്സ് പതിപ്പിച്ചത്,പത്തുപവൻറെ താലിച്ചെയിൻ,പിന്നെ ചെറുതും വലുതുമായ കുറേ മാലകൾ, രണ്ടുകയ്യിലും നിറയെ വളകൾ,വിലകൂടിയ പട്ടുസാരി;അത് കണങ്കാലുവരെ എത്തിയാ മതി സ്വർണത്തിൻറെ പാദസരം കാണണ്ടേ; ഇതെല്ലാം വരച്ച ചിത്രം വേണം. അതിന് നിങ്ങടെ കഴുത്തിൽ ഇതൊന്നുമില്ലല്ലോ? ഇല്ല.എന്താന്നുവച്ചാല് ഞാൻ മരിച്ചു പോയാൽ എൻറെ കെട്ടിയോൻ വേറെ കെട്ടുമെന്നകാര്യം ഉറപ്പാ.ഇനിവരുന്നവള് എൻറെ ചിത്രം കണ്ട് അസൂയപ്പെടണം. ഈ സാധനങ്ങളെല്ലാം വേണമെന്ന് വാശി എടുക്കണം.അങ്ങോർക്ക് ഒരു സമാധാനോം കൊടുക്കരുത്...!

നഗര പ്രാന്തത്തിലെ ഒരു സ്കൂൾ. വെെകുന്നേരം മൂന്നുമണി സമയം. അധികം ബഹളമൊന്നുമില്ലാത്ത നേരത്താണ് അവരുടെ വരവ്. അവരെന്നു വച്ചാൽ ഒരു സ്ത്രീ. അവരുടെ കയ്യിൽ ഒരു ചുറ്റിക. കിതച്ചു മുഖമൊന്നു ചുവന്നിട്ടുണ്ട്. സ്കൂൾ ഗേറ്റ് കടന്നയുടനേ അവരാ ചുറ്റിക ഒന്നു മുറുകെപ്പിടിച്ചു. അവരുടെ വരവു കണ്ട പ്യൂൺ ജോസഫ് അവരുടെ അടുത്തേക്ക് ചെന്നു. എന്താ മേഡം? എന്തെങ്കിലും പ്രശ്നം? ആനി ടീച്ചറുടെ ക്ളാസേതാ? മേഡം പ്രശ്നം നമുക്ക് പറഞ്ഞു തീർക്കാം. താനങ്ങനെ പറഞ്ഞാൽ തീരുന്നതല്ല പ്രശ്നം. എന്നാ മാഡമിവിടെ നില്ല് ക്ളാസൊന്നു കഴിഞ്ഞോട്ടേ.. അവരെ അവിടെ നിർത്തി ജോസപ്പേട്ടൻ ആനിട്ടീച്ചറുടെയടുത്തേക്ക് പാഞ്ഞു. ആനി ടീച്ചറേ ദേ ഒരു ചേച്ചി ഒരു ചുറ്റികയുമായി ടീച്ചറെ അന്വേഷിക്കുന്നുണ്ട്.രണ്ടും കല്പ്പിച്ചാ.. കർത്താവേ ഇന്നലെ ക്ളാസിൽ താമസിച്ചു വന്നതിന് തല്ലുകൊടുത്ത ഷാജീടെ അമ്യച്ചിയാരിക്കും.ശ്ചൊ തല്ലണ്ടാരുന്നു. ഇനിപ്പോ രക്ഷപ്പെടണോലോ. ഹെഡ്മാസ്റ്റർ തന്നെ ശരണം. ഹെഡിനോട് കാര്യം പറഞ്ഞു. ദേ ടീച്ചറേ ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാ കുട്ടികളെ ഇങ്ങനെ തല്ലരുതെന്ന്.ഇനി ഇതിനൊക്കെ സമാധാനം ഞാൻ പറയണം.എവിടെ..താനും വാടോ, ടീച്ചറിവിടെ ഓഫീസിലിരുന്നാമതി. ഹെഡ്മാസ്റ്റർ ചെല്ലുമ്പോഴും ചുറ്റിക മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു അവർ. അതേ മാഡം ഒന്നു ക്ഷമിക്ക്.നിങ്ങൾ വിചാരിക്കുന്നപോലെ ആനിടീച്ചർ കുഴപ്പക്കാരിയൊന്നുമല്ല.പാവാ .. ആനിടീച്ചറുടെ ക്ളാസേതാ.. അയ്യോ എന്താ കാര്യമെന്നു പറയൂ. നിങ്ങള് കാര്യമൊന്നുംഅറിയണ്ട ക്ളാസേതാ? ഞാൻ കാലു പിടിക്കാം പ്ളീസ് കാര്യം പറഞ്ഞിട്ട് എന്തു വേണമെങ്കിലും ചെയ്തോളൂ... കഗര്യമോ..ദേ ഇന്നലത്തേതും കൂട്ടി മൂന്നാമത്തെ പാൻറാ മോൻ കീറുന്നത്.അവനിരിക്കുന്ന ബഞ്ച് നന്നായി ആടുന്നുണ്ട്.അതിൻറെ കാലുറപ്പിച്ചാൽ പാൻറ് ഇടയിൽപ്പെട്ടു കീറില്ല.അതിനാ ചുറ്റിക..!

വളരെ പഴയ സംഭവമാണ്. ഒരിക്കല്‍ ഒരു ആഫ്രിക്കനും അയാളുടെ കുടുംബവും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയില്‍ നിന്നും കിട്ടി. ആദ്യമായിട്ടാണ് അയാള്‍ അങ്ങനെ ഒരു സാധനം കാണുന്നത്. അതില്‍ സ്വന്തം പ്രതിബിംബം കണ്ടപ്പോള്‍ തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. ദിവസവും രാത്രിയില്‍ അയാള്‍ അതില്‍ നോക്കി സംസാരിക്കാന്‍ തുടങ്ങി. ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി. അവരില്‍ സംശയം ഉടലെടുത്തു. ഒരു ദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് അവര്‍ കണ്ണാടി എടുത്ത് നോക്കി. അതില്‍ ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു. കരഞ്ഞു കൊണ്ട് അവര്‍ അമ്മായിയമ്മയോട് വിവരം പറഞ്ഞു. അമ്മായിയമ്മ ആ കണ്ണാടിയില്‍ നോക്കി ഇങ്ങനെ സമാധാനിപ്പിച്ചു. നീ കരയേണ്ട മരുമോളേ... ''കിളവിയാണ് ഉടനെ വടിയായിക്കൊള്ളും''

പ്രണയത്തെ കുറിച്ച എഴുതിയാൽ അവർ പറയും "എന്തോ ചുറ്റികളി ആയെന്ന്"... വിരഹത്തെ കുറിച്ച് എഴുതിയാൽ അവർ പറയും "അത് പൊളിഞ്ഞെടാ"... മരണത്തെക്കുറിച്ച് എഴുതിയാൽ അവർ പറയും "ചാകാൻ വഴി തേടി നടക്കുകയാണെന്ന്"... ഇനിയിപ്പോ പോതുകാരിയം വല്ലതും പറഞ്ഞാൽ അവർ പറയും "പുതിയൊരു നേതാവ് വന്നിരിക്കുന്നു"... ഇനിയിപ്പോ ഒന്നും എഴുതിയില്ലെങ്കിൽ അവർ പറയും "ഏതോ ഉഴാപ്പിൽ ചാടിയിട്ടുണ്ടെന്നു"... ഇനിയിപ്പോ ഇതിനു "അവർ" എന്ത് പറയുമോ ആവോ?

കാലത്തിനൊപ്പം കോലം മാറിയ അവളുടെ കോലം കണ്ടു കാലം പൊട്ടി ചിരിച്ചു ..ഹ്ഹ്ഹ്ഹ്ഹ്ഹ്

വീട്ടിലിരുന്നു മടുത്തത് കൊണ്ടാണ് അന്നയാള്‍ വെളിയിലേക്ക് ഇറങ്ങിയത്. മക്കള്‍ വിദേശത്ത് ആയതിനാല്‍ വീട്ടിലെ വേലക്കാരോട് മാത്രം പറഞ്ഞാല്‍ മതി. വേലക്കാര്‍ എന്നല്ല ശരിക്കും അവരാണ് അവിടത്തെ യഥാര്‍ത്ഥ മുതലാളിമ്മാര്‍. അവര്‍ പറയുന്നതിനപ്പുറം ആ വീട്ടില്‍ കാര്യങ്ങള്‍ പോകില്ല അങ്ങനെയാണ് അയാളുടെ മക്കള്‍ അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു വിധം അവരോട് സമ്മതം വാങ്ങി വെളിയിലോട്ട് ഇറങ്ങി. തെരുവിന്റെ പ്രകാശം ആസ്വദിച്ചിട്ടു വളരെ നാളുകളായി എന്ന് ആ മുഖം നോക്കിയാല്‍ മനസ്സിലാവും, ആ ഒരു സന്തോഷത്തോടു കൂടി അയാള്‍ നിമിഷ നേരം അവിടത്തന്നെ നിന്നു. എന്നിട്ട് തെരുവിന്റെ നീണ്ട വഴിയിലൂടെ നടന്നു. നേരം സന്ധ്യ ആവുന്നതിനു മുന്‍പ് കാഴ്ചകള്‍ കണ്ടു മടങ്ങാന്‍ അയാള്‍ നിശ്ചയിച്ചു. ആ നീണ്ട പാതയുടെ മറു ഭാഗത്ത് കൂടി പോയാല്‍ എളുപ്പം എന്നയാള്‍ കരുതിയത് കൊണ്ട് ആവണം അയാള്‍ ആ റോഡിന്റെ മറു ഭാഗത്തേക്ക് കടക്കുവാന്‍ അയാള്‍ തുനിഞ്ഞത്. അയാള്‍ ഇരു ഭാഗത്തേക്കും ഒന്ന് കണ്ണൂടിച്ചു നോക്കി ഇല്ലാ ഒരു വാഹനവുമില്ല. അയാള്‍ റോഡിലേക്ക് കടന്നതും അതാ എവിടെ നിന്നോ ഒരു ബൈക്ക് ചീറി പാഞ്ഞു വന്നു. ശരിക്കും തെന്നിമാറിയത് കൊണ്ട് രക്ഷപ്പെട്ടു. ദേഷ്യത്തോടെ അയാള്‍ അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടന്ന് ചെറുപ്പക്കാരന്‍: എന്താ കിളവാ ചോരയുടെ മണം മുഖത്ത് അടിക്കുന്നുണ്ടോ…? ശരിക്കും മനസ്സില്‍ വിഷമവും ദേഷ്യവും ഉണ്ടെങ്കിലും ഒന്നും കാണിക്കാതെ അയാള്‍ അവര്‍ പോകുന്നതും നോക്കി നിന്നു. അവര്‍ കണ്ണില്‍ നിന്നും മാഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തെരുവ് ലക്ഷ്യമാക്കി നീങ്ങി. വഴിയരികിലെ മനോഹരവും അല്ലാത്തതുമായ കൂറെ കാഴ്ച്ചാല്‍ കണ്ടു. അയാള്‍ അയ്യാളുടെ ലക്ഷ്യസ്ഥാനത്ത് എത്തി. ചുറ്റും ജനങ്ങള്‍ തിരക്ക് പിടിച്ചു എല്ലാവരും എങ്ങോട്ടെന്നില്ലാതെ ഓടുന്നു. പെട്ടന്നാണ് അയാള്‍ അത് ശ്രദ്ധിച്ചത്. കുറെ പേര്‍ ഒരിടത്ത് കൂട്ടം കൂടി നില്‍ക്കുന്നു. എല്ലാവരും അവിടത്തേക്ക് തന്നെ ഓടുന്നു. അയാളും അവിടത്തേക്ക് നടന്നടുത്തു പെട്ടന്ന് അയാളുടെ മുഖത്തേക്ക് ഒരു മണമടിച്ചു. എന്താ ഈ മണം അയാള്‍ക്ക് അത് അത്രപെട്ടന്നു കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ലാ. അയാള്‍ ശ്രദ്ധിച്ചു നോക്കി. അതെ ആതേ മണം ആ ചോരയുടെ മണം. ആ ചെറുപ്പക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. ആ ബൈക്കും.

മാപ്പ്.. പഠിച്ചു ഇറങ്ങുമ്പോള്‍ ആരോട് ചോദിച്ചാലും വിദേശത്ത് ജോലി ചെയ്യാനാണ് താത്പര്യം എന്ന മറുപടി.നാട്ടില്‍ ജോലി ചെയ്‌താല്‍ കിട്ടുന്ന തുച്ചമായ ശമ്പളം ഒന്നിനും മതിയാവില്ല എന്നൊരു കാരണവും .. അങ്ങനെ ജോലി തരമായപ്പോള്‍ സ്വന്തം നാട് വിട്ടതാണ് വിവേകും. ഇന്ന് വിവേകും ഭാര്യയും മകനും കൂടെ വിദേശത്ത് സുഖമായി താമസിക്കുന്നു. വിവേക്‌ വല്ല്യ ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഹെഡ് ആണ്, സ്വന്തം ആയിട്ട് ഒരു തരകെടില്ലാത്ത ഒരു ഷോപ്പിംഗ്‌ മാളും, പണം എല്ലാത്തിനും പകരം എന്ന് വിശ്വസിച്ചു തിരക്കുകള്‍ നിറഞ്ഞ ജീവിതത്തില്‍ വിവേക്‌ നാട് മറന്നു, നല്ലൊരു ബാല്യം സമ്മാനിച്ച അച്ഛനമ്മമാരെയും.. ജോലി തിരക്കുകള്‍ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്പോള്‍ തിരക്ക്‌ മാത്രം വിവേകിന്‍റെ കൂടെ സമയം ചിലവഴിച്ചു. കൂടെ ഉള്ള ഭാര്യയോടും മക്കളോടും മിണ്ടാന്‍ പോലും അതിക സമയം കളയാതെ പണം സമ്പാദിക്കുക മാത്രമായി ജീവിത ലക്ഷ്യം .. നാട്ടിലേക്ക്‌ വരുന്ന പണം ഉണ്ടെങ്കില്‍ 2 മാസം സുഖമായി ജീവിക്കാം വിദേശത്ത്, അതായിരുന്നു വിവേകിനും മനസ്സില്‍. എന്നിരുന്നാലും എല്ലാ മാസവും വീട്ടില്‍ ചിലവിനുള്ള പൈസ എത്തിക്കാന്‍ വിവേക്‌ ശ്രേധിച്ചിരുന്നു. പൈസ കൂട്ടി വയ്ക്കുന്ന തിരക്കുകളില്‍ നാട്ടിലേക്ക്‌ വന്നിട്ട് 16 വര്‍ഷം തികഞ്ഞു കഴിഞ്ഞു എന്നത് പോലും മറന്നു തുടങ്ങിയിരുന്നു ഇന്നത്തെ മലയാളി യുവാവിന്‍റെ പ്രതീകം. ------------------------------------------- വാര്‍ദ്ധക്യ സഹജമായ രോഗം മൂലം വിവേകിന്‍റെ അച്ഛന്‍ മരിച്ചു എന്ന വാര്‍ത്ത‍ വിവേകിന്‍ സ്വല്‍പ്പം ഞെട്ടല്‍ തന്നെ ആയിരുന്നു. പെട്ടെന്ന് തന്നെ കുടുംബവും ആയിട്ട് വിവേക്‌ നാട്ടിലേക്ക്‌ തിരിച്ചു.. പണം മരവിപ്പിച്ച മനസ്സ്‌ മുഴുവനായി കീഴ്പെടുത്താന്‍ സങ്കടത്തിനായിട്ടില്ല.. വിമാനം ഉയരും വരേം ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഓരോരുത്തര്‍ക്കായി എത്പ്പിക്കുന്ന തിരക്കില്‍ അച്ഛന്‍ മരിച്ചു എന്ന ചിന്ത അകന്നു നില്‍ക്കുകയാരുന്നു.. വിമാനം ഉയര്‍ന്നു പൊങ്ങി, വിമാനത്തില്‍ ഉള്ള മലയാളികള്‍ നാട്ടിലേക്ക്‌ വരുന്നതിന്‍റെ സന്തോഷം മുഖത്ത് മറച്ചു വെച്ചിരുന്നില്ല.. അവരുടെ സന്തോഷം കണ്ടപ്പോള്‍ തന്‍റെ നാടിനെ മറന്ന, ലോകത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ മാതാപിതാക്കളെ മറന്ന വിവേകിന് മനസ്സില്‍ ആദ്യമായി കുറ്റബോധം തോന്നി. ഒരു മകന്‍റെ കര്‍ത്തവ്യം മറന്നു ജീവിച്ചതില്‍ ലജ്ജിക്കുവാന്‍ പോലും അവകാശം ഇല്ലാതെ വിവേക്‌ നാട്ടില്‍ എത്തി. ആദ്യമായി അച്ഛന്‍റെ കൈപിടിച്ച് നടന്ന വഴികളില്‍ ചെറുപ്പത്തില്‍ പതിഞ്ഞ അച്ഛന്‍റെ രൂപം മറഞ്ഞു നില്‍ക്കുന്നുവോ തോന്നിതുടങ്ങിയിരുന്നു, വീടിലെക്ക് അടുക്കുന്തോറും ഓര്‍മകളുടെ ശക്തി വിവേകിന്‍റെ മനസ്സില്‍ കൂടി കഴിഞ്ഞിരുന്നു.ഇന്ന് കയ്യില്‍ ഉള്ള പണം മുഴുവന്‍ നല്‍കിയാലും അച്ഛന്‍റെ തലോടലിന്‍റെ സുഖം ഇനി അറിയാന്‍ കഴിയില്ല എന്ന സത്യത്തിനു കൂടെ പഴയ ഓര്‍മ്മകള്‍ കണ്ണീരിനു വഴി മാറി തുടങ്ങി‍, ഇന്ന് പക്ഷെ തന്നെ വരവേല്‍ക്കാന്‍ സന്തോഷത്തോടെ അച്ഛനില്ല, അച്ഛന്‍ നട്ടുവളര്‍ത്തിയ മാവും, ഊഞ്ഞാലിന്‍ ഓര്‍മ്മകള്‍ നിറഞ്ഞ ശികരം ഇന്ന് ചിതയായിരിക്കുന്നു... ചിതക്ക് തിരി കൊളുത്തുമ്പോള്‍ വിവേക്‌ മനസ്സില്‍ അറിയാതെ ഓര്‍ത്തു "അച്ഛനമ്മമാരെ കടത്തിണ്ണയില്‍ ഉപേക്ഷിക്കുന്ന മക്കളില്‍ നിന്ന് എനിക്കെന്തു വ്യത്യാസം, ഇത്ര നാള്‍ ഒരു നോക്ക് കാണാന്‍ കൊതിച്ചു കാണില്ലേ ?... അവസാന നിമിഷം ഞാന്‍ നെല്‍കിയ ആ വേദന എന്‍റെ മകന്‍ എനിക്ക് നല്‍കാതിരിക്കണേ.. മാപ്പ് "

ഹോസ്റ്റൽ റൂമിൽ കൂട്ടുകാരികളുമായി കളിചിരി കൂടിയിരുന്നപോളാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തതു.. അവള് ഫോണ് എടുത്തു ,ചിറ്റപ്പനായിരുന്നു .. "മോള് വേഗം വീട്ടിലോട്ടു വരണം അച്ഛന് ഒരു സുഖമില്ലായിമ ,ഇപ്പോൾ തന്നെ കയറണം ,ബസ് സ്റ്റോപ്പിൽ വിളിക്കാൻ ഞാൻ വരാം ..." അവളുടെ മുഖത്തെ ചിരി മങ്ങി കൂട്ടുകാരികളോട് പറഞ്ഞു , " ചിറ്റപ്പനെ കൊണ്ട് അച്ഛൻ വിളിപ്പിച്ചിരിക്കുവാ, എന്നെ കല്ലൃാണം കഴിപ്പിച്ചെ അവര് അടങ്ങു, പെണ്ണുകാണലിനു നാളെ ആരോ അവിടെ വരുന്നുണ്ടു, അതിനുള്ള പുതിയ അടവാ.. " എങ്കിലും അവളുടെ ഉള്ളില് ഒരു കനലെരിയുന്നുണ്ടു. അവള് അച്ഛന്റെ നമ്പറിലേക്കു വിളിച്ചു,, ചിറ്റപ്പന് ആണ് ഫോണ് എടുത്തെ, എടുത്തപാടെ, നീയിനി ഫോണ് ചെയ്തു നില്ക്കണ്ട വേഗം പുറപ്പെടാന് നോക്ക്.. മൊബൈല് ഹെഡ്സെറ്റില് പാട്ട് കേട്ട് ബസിന്റെ സീറ്റ് കമ്പിയില് തലചായിച്ച് അവള് യാത്ര ചെയ്യുകയാണ്,എപ്പോഴോ അവള് ഉറങ്ങി പോയി.. കണ്ണുതുറന്നു പുറത്തേക്കു നോക്കിയവള് ചാടിയെണീറ്റു.. "എന്റെ സ്റ്റോപ്പ് കഴിഞ്ഞു, എനിക്കു പൂവണി സ്റ്റോപ്പില് ആയിരുന്നു ഇറങ്ങേണ്ടതു.. " "സ്റ്റോപ്പ് കഴിഞ്ഞു, ഇനി വഴിയില് ഇറങ്ങണ്ട, അടുത്ത സ്റ്റോപ്പില് നിര്ത്തി തരാം" കണ്ടക്ടര് മറുപടി പറഞ്ഞു,, അവള് മൊബൈല് എടുത്തപ്പോള് അതു ചാര്ജ് തീര്ന്നു ഓഫായി.. അവള് ബസ് ഇറങ്ങി വെയ്റ്റിങ് ഷെഡ്ഢിലേക്കു കയറി നിന്നു.. നേരം പാതിരാ ആയിരിക്കുന്നു,, ചിറ്റപ്പനെ വിളിക്കാന് ഒരു വഴിയും ഇല്ല,, വീട്ടിലെ നമ്പരില് വിളിക്കായിരുന്നു ‍ ആരുടേലും ഫോണ് കിട്ടിയിരുന്നേല്, അല്ലേല് ഒരു ഓട്ടോ കിട്ടിയാലും മതിയായിരുന്നു... സ്ട്രീറ്റ് ലൈറ്റിന്റെ ചുവന്ന വെളിച്ചത്തിലൂടെ രണ്ടുപേര് നടന്നു വരുന്നു, അവരുടെ കണ്ണുകളും ചുവന്നിരിക്കുന് നു,, അവര് അവളുടെ അടുത്തുവന്നു അവളെ രൂക്ഷമായി നോക്കി പരസ്പരം എന്തെല്ലാമോ പറഞ്ഞു നടന്നു പോയി.... അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി.... ഒരു തെരുവു നായ അവളെ നോക്കി കുരയ്ക്കുന്നു,, അതിന്റെ കുരയുറക്കെ പതിയുന്നു നിശ്ബദ്ത കീറി പ്രപഞ്ചമാകെ... അവള് ബാഗ് മാറോട് ചേര്ത്തു മുറുകെ പിടിച്ചു.. നേരത്തെ നടന്നുപോയവര് തിരികെ വന്നു,, അവര് അവളുടെ പിന്നില് നിലയുറപ്പിച്ചു വായകൊണ്ടു ചില ശബ്ദങ്ങള് ഉണ്ടാക്കുന്നു.. അവളുടെ ഹ്രദയതുടിപ്പിന്റെ വേഗതയേറി, ശരീരം തളരുന്നു... ഒരു സൈക്കിള് ബൈല് ഇരുട്ടില് നിന്നും വെളിച്ചത്തിലേക്കു വന്നു.. അവളുടെ അച്ഛനാണ്.. അവള് അച്ഛന്റെ അടുക്കലേക്കു ഓടി ചെന്നു, ഒരു ചെറു ചിരിയോടെ അച്ഛന് പറഞ്ഞു,, "കേറ് വേഗം വീട്ടിലോട്ട് പോവാം, നിന്റെ ചിറ്റപ്പന് നിന്നെ കാണാഞ്ഞു ടൗണിലേക്കു പോയി...." അവള് സൈക്കിളിന്റെ പിന്നിലേക്കു കയറി യാത്രയായി,, "എന്നാലും കൊള്ളാം, വയ്യാന്നു പറഞ്ഞു കള്ളം പറഞ്ഞു എന്നെ വിളിച്ചു വരുത്തിയല്ലെ, എനിക്കു അപ്പോഴേ അറിയായിരുന്നു നാളെ എന്നെ കാണാന് ആളുവരുന്നുണ്ടെന്നു... " ഊടു വഴികളിലൂടെ നൃത്തം ചവിട്ടി സൈക്കിള് വേഗത്തില് നീങ്ങി... "അച്ഛനു ഈ പഴഞ്ചന് സൈക്കിള് ഒന്നു കളഞ്ഞിട്ടൊരു ബൈക്ക് വാങ്ങികൂടെ..." "ചില ഇഷ്ടങ്ങള് അങ്ങനാണു, കാണുന്നവര്ക്കു പഴഞ്ചന് എന്നു തോന്നും, പക്ഷെ അവന്റെ മനസ്സില് അതിനോടെന്നും പുതുമയായിരിക്കും,, തീരാത്ത കൊതിയായിരിക്കും,, മാറ്റാന് കഴിയാത്ത ശീലങ്ങള്..." അച്ഛന് മറുപടി പറഞ്ഞു... വീട്ടു വഴിയില് സൈക്കിള് നിന്നു, നടന്നോളു എന്നു പറഞ്ഞച്ഛന് സൈക്കിള് സ്റ്റാന്ഡില് വെച്ചു, അവള് വീട്ടിലേക്കു ഓടി കയറി , വീട്ടിലാകെ ഒച്ചയും ബഹളവും കരച്ചിലും , ആളുകള് കൂടി നില്ക്കുന്നു... വിളക്കിന് തലപ്പില് തലവെച്ചു വെള്ളപുതപ്പിച്ചു അച്ഛനെ കിടത്തിയിരിക്കുന്നു... അവള് പിന്നിലേക്കു തിരിഞ്ഞു നോക്കിയപ്പോള് അച്ഛനെ കാണുന്നില്ല, സൈക്കിള് ചായിപ്പിനോട് ചേര്ന്നു ചാരികിടക്കുന്നു.. അവള് മുട്ടുകുത്തിയിരുന്നു.. ഒന്നും മനസ്സിലാവുന്നില്ല.. അവളുടെ കണ്ണുകള് നിറയുന്നു നാവു നിശബ്ദമായി, നിശ്ചലമായ നിമിഷത്തിലാണ്ടു ഒരു ജീവനറ്റ തേങ്ങല് അവളില് നിറഞ്ഞു... (ദേഹം വിട്ടു ദേഹി പിരിഞ്ഞാലും നമ്മളുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും സംരക്ഷണയും ഒരു മായാ വലയമായി എന്നും നമ്മള്ക്കൊപ്പം ഉണ്ടാകും....... )