V.S Get link Facebook X Pinterest Email Other Apps June 04, 2018 വി.എസ്. അച്യുതാനന്ദൻ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വി.എസ്. അച്യുതാനന്ദൻ ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന... Read more
© somarajan panicker. ഡോ. തോമസ് ഐസക് ഇന്നലെ ഏറെക്കുറേ ആ സത്യം തുറന്നു പറഞ്ഞു . കേരളസർക്കാറിന്റെ സാമ്പത്തിക സ്ഥിതി വളരെ ആശങ്കാ ജനകം ആണു . കിട്ടുന്ന വരുമാനം മുഴുവൻ ഉപയോഗിച്ചാൽ പോലും ശമ്പളവും പെൻഷനും കൊടുക്കാൻ തികയില്ല . സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങൾ വാഹന നികുതി , മദ്യ നികുതി , ലോട്ടറി , സ്വർണ്ണ നികുതി , ഇന്ധന നികുതി , ജീ എസ് ടീ വിഹിതം , ഭൂമി വിൽപ്പനയിൽ നിന്നുള്ള നികുതി എന്നിവയാണു . ഇവയല്ലാതെ മറ്റെന്തു പദ്ധതി പ്രഖ്യാപിച്ചാലും " കിഫ്ബി " എന്ന മാന്ത്രിക ചെപ്പു മാത്രമാണു ആശ്രയം . അതിൽ നിന്നു ഫണ്ടു കണ്ടെത്തുക എന്നതിനേക്കാൾ ഗൗരവം സർക്കാർ അതു എങ്ങിനെ തിരിച്ചടക്കും എന്നതാണു . കെ .എസ് . ആർ .ടീ .സീ പോലേ ഒരിക്കൽ കടം വാങ്ങിത്തുടങ്ങിയാൽ പിന്നെ എന്നും കടം വാങ്ങി ചിലവുകൾ നടത്താം എന്നു ചിന്തിച്ചു തുടങ്ങി എന്നർഥം . സത്യത്തിൽ ഖജനാവിൽ മാത്രം ആണു പണം ഇല്ലാത്തതു . പൗരന്മാരുടെ കൈയ്യിൽ ഇഷ്ടം പോലേ പണം ഉണ്ടു . അതിന്റെ മികച്ച ഉദാഹരണം ഓണത്തിനും ക്രിസ്തുമസിനും മദ്യ വിൽപ്പനയിലേ റിക്കാർഡ് വരുമാനം ആണു . വാഹന വിൽപ്പനയും ഭൂമി വിൽപ്പനയും വീടു നിർമ്മാണവും ഫ്ലാറ്റ് നിർമാണവും ക്വാറികളും പാറമടകളും സിമന്റ് വിൽപ്പനയും സ്വർണ്ണം വാങ്ങലും ആഡംബര വിവാഹങ്ങളും ഒക്കെ വർദ്ധിക്കുന്നതല്ലാതെ യാതൊരു സാമ്പത്തിക മാന്ദ്യവും ബാധിച്ചിട്ടില്ല . അതിനാൽ സർക്കാർ ഖജനാവ് നിറക്കണം എങ്കിൽ സമൂഹത്തിൽ വ്യക്തിപരമായി വൻ തുകകൾ ചിലവിട്ടു ആർഭാട ജീവിതം നയിക്കുന്നവരുടെ കൈയ്യിൽ ഉള്ള പണം എങ്ങിനെ നികുതി ആയി ഖജനാവിൽ എത്തിക്കാം എന്നു ഗൗരവമായി ആലോചിക്കണം . അതോടൊപ്പം തൊഴിൽ ഇല്ലാത്തവരേയും ഇടത്തരം വരുമാനക്കാരെയും കൃഷിക്കാരെയും പരമ്പരാഗത തൊഴിൽ ചെയ്യുന്നവരേയും ദുർബല വിഭാഗത്തിൽ പെടുന്നവരേയും അമിത നികുതി ചുമത്താതെയും നികുതി ചുമത്താതെയും രക്ഷപെടുത്തുകയും വേണം . സർക്കാറിനു ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും ആധാർ ലിങ്ക് ചെയ്തും ആഡംബര ജീവിതം നയിക്കുന്നവരേ കണ്ടുപിടിക്കാൻ ധാരാളം വഴികൾ ഉണ്ടു . അവ വളരെ ഫലപ്രദമായി ആലോചിച്ചു നികുതി വരുമാനം വർദ്ധിപ്പിക്കാൻ അതു നൽകാൻ കഴിവുള്ളവരേ കണ്ടെത്തുകയാണു പ്രധാന മാർഗ്ഗം . 1. സംസ്ഥാനത്തേ എല്ലാ വിവാഹ , സമ്മേളന ഹാളുകളും ഒരു സർക്കാർ പോർട്ടൽ വഴി രെജിസ്റ്റർ ചെയ്തു സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചു 4 ഒ 5 ആയോ സ്റ്റാർ റേറ്റിംഗ് നൽകുക . വിവാഹം ബുക്കു ചെയ്യുന്നവർ അതേ പോർട്ടൽ വഴി ബുക്കിംഗ് കൺഫർമേഷൻ പ്രധാന സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തി ( സീറ്റുകൾ , ഭക്ഷണ ചിലവ് ,ഇവെന്റ് മാനേജ്മെന്റ് ചിലവ് , സ്വർണ്ണാഭരണങ്ങളുടെ അളവും വിലയും ) ഒരു രെജിസ്റ്റ്രേഷൻ കോഡ് ലഭിക്കുന്ന രീതി നടപ്പാക്കുക . ഈ ഡാറ്റാ അനുസരിച്ചു നികുതി നൽകേണ്ട ക്ലാസ്സുകൾ തീരുമാനിക്കുക . ഉദാഹരണം 5 ലക്ഷം രൂപ വാടകയും ഒരു സീറ്റിനു 300 രൂപ ഭക്ഷണ ചിലവും ഉൾപ്പടേ 1000 സീറ്റു ബുക്കു ചെയ്യുന്ന ഒരാൾ സർക്കാറിനു 10000 രൂപ മുതൽ 100000 ലക്ഷം വരെ നികുതി അടക്കട്ടെ . 2. സംസ്ഥാനത്തു ഒരു വർഷത്തിന്റെ 50 ശതമാനത്തിൽ അധികം സമയം ഒരു ആഡംബര വീട് ( 2000 സ്ക്വയർ ഫീറ്റ് ) താമസിക്കാതെ ഒഴിച്ചിട്ടാൽ അതിനു സർക്കാറിനു നികുതി അടക്കണം എന്ന ഒരു രീതി കൊണ്ടു വരണം . സംസ്ഥാനത്തു ഇന്നു 14 ശതമാനം വീടുകൾ താമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണു . 3. വാഹനങ്ങൾ എല്ലാം ആധാർ ലിങ്ക് ചെയ്യുക . വീടുകളും ആധാർ ലിങ്ക് ചെയ്യുക . ഒന്നിൽ കൂടുതൽ വാഹനം ഉള്ളവരും വീടു ഉള്ളവരും ഒരു അധിക നികുതി ഏർപ്പെടുത്തുന്ന രീതി ആവിഷ്കരിക്കുക . 4. ആധാർ ലിങ്ക് ചെയ്ത വാഹനങ്ങൾക്കു ഇന്ധനം നിറക്കുമ്പോൾ ആഡംബര വാഹനത്തിന്റെ വില അനുസരിച്ചു ചുമത്തുന്ന ഒരു ഡൈനാമിക് സെസ് ഏർപ്പെടുത്തുക . 5. വൈദ്യുത വാഹനങ്ങൾക്കു ആദ്യ വർഷം ഒരു നികുതിയും വേണ്ട എന്നും പിന്നീടുള്ള വർഷങ്ങളിൽ പെട്രോൾ വാഹനങ്ങളുടെ പകുതി മാത്രം റോഡ് ടാക്സ് ഏർപ്പെടുത്തുക . 6. 1500 സ്ക്വയർ ഫീറ്റിനു മുകളിൽ ഉള്ള വീടുകൾക്കു സോളാർ പവർ പ്ലാന്റ് നിർബന്ധം ആക്കുക . 7. സ്വർണ്ണം വാങ്ങൽ , ഭൂമി വാങ്ങൽ , വിൽക്കൽ തുടങ്ങിയ വൻ തുക മുടക്കുന്ന എല്ലാ ഇടപാടുകളും കർശന നിരീക്ഷണവും ആധാർ ലിങ്കും വഴി സീറോ നികുതി വെട്ടിപ്പു നടപ്പാക്കുക . 8. ആശുപത്രികളിൽ 5000 രൂപക്കു മുകളിൽ പണം ക്യാഷ് ആയി അടക്കാനോ നൽകാനോ പാടില്ല എന്ന കർശന വ്യവസ്ഥ നടപ്പാക്കുക . 9. എല്ലാ തൊഴിലുടനകളും ആശുപത്രികളും സ്കൂളുകളും ശമ്പളം ബാങ്ക് വഴി മാത്രം നൽകാൻ വ്യവസ്ഥ ചെയ്യുക . ഒരോ കാറ്റഗറിയിലും മിനിമം വേതനം സർക്കാർ നിയമം മൂലം വ്യക്തമാക്കി പ്രസിദ്ധീകരിക്കുക . 10. കൃഷി എല്ലാ സ്കൂളുകളിലും പ്രവർത്തി പരിചയത്തിന്റെ ഭാഗം ആക്കുക . കൃഷി മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു പൗരനു വൈദ്യുതി , മറ്റു നികുതികൾ , ജലം , വിത്തുകൾ , കൃഷി ഉപകരണങ്ങൾ എന്നിവ സൗജന്യമാക്കുക . 11. തൊഴിൽ രഹിതർക്കും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കു പൂർണ്ണമായും ചികിൽസയും മരുന്നും ലഭിക്കുന്ന സൗജന്യ ഇൻഷ്വുറൻസ് പദ്ധതി നടപ്പാക്കുക . ( തുടരും ) Get link Facebook X Pinterest Email Other Apps February 02, 2018 Read more