© somarajan panicker. ഡോ. തോമസ് ഐസക് ഇന്നലെ ഏറെക്കുറേ ആ സത്യം തുറന്നു പറഞ്ഞു . കേരളസർക്കാറിന്റെ സാമ്പത്തിക സ്ഥിതി വളരെ ആശങ്കാ ജനകം ആണു . കിട്ടുന്ന വരുമാനം മുഴുവൻ ഉപയോഗിച്ചാൽ പോലും ശമ്പളവും പെൻഷനും കൊടുക്കാൻ തികയില്ല . സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങൾ വാഹന നികുതി , മദ്യ നികുതി , ലോട്ടറി , സ്വർണ്ണ നികുതി , ഇന്ധന നികുതി , ജീ എസ് ടീ വിഹിതം , ഭൂമി വിൽപ്പനയിൽ നിന്നുള്ള നികുതി എന്നിവയാണു . ഇവയല്ലാതെ മറ്റെന്തു പദ്ധതി പ്രഖ്യാപിച്ചാലും " കിഫ്ബി " എന്ന മാന്ത്രിക ചെപ്പു മാത്രമാണു ആശ്രയം . അതിൽ നിന്നു ഫണ്ടു കണ്ടെത്തുക എന്നതിനേക്കാൾ ഗൗരവം സർക്കാർ അതു എങ്ങിനെ തിരിച്ചടക്കും എന്നതാണു . കെ .എസ് . ആർ .ടീ .സീ പോലേ ഒരിക്കൽ കടം വാങ്ങിത്തുടങ്ങിയാൽ പിന്നെ എന്നും കടം വാങ്ങി ചിലവുകൾ നടത്താം എന്നു ചിന്തിച്ചു തുടങ്ങി എന്നർഥം . സത്യത്തിൽ ഖജനാവിൽ മാത്രം ആണു പണം ഇല്ലാത്തതു . പൗരന്മാരുടെ കൈയ്യിൽ ഇഷ്ടം പോലേ പണം ഉണ്ടു . അതിന്റെ മികച്ച ഉദാഹരണം ഓണത്തിനും ക്രിസ്തുമസിനും മദ്യ വിൽപ്പനയിലേ റിക്കാർഡ് വരുമാനം ആണു . വാഹന വിൽപ്പനയും ഭൂമി വിൽപ്പനയും വീടു നിർമ്മാണവും ഫ്ലാറ്റ് നിർമാണവും ക്വാറികളും പാറമടകളും സിമന്റ് വിൽപ്പനയും സ്വർണ്ണം വാങ്ങലും ആഡംബര വിവാഹങ്ങളും ഒക്കെ വർദ്ധിക്കുന്നതല്ലാതെ യാതൊരു സാമ്പത്തിക മാന്ദ്യവും ബാധിച്ചിട്ടില്ല . അതിനാൽ സർക്കാർ ഖജനാവ് നിറക്കണം എങ്കിൽ സമൂഹത്തിൽ വ്യക്തിപരമായി വൻ തുകകൾ ചിലവിട്ടു ആർഭാട ജീവിതം നയിക്കുന്നവരുടെ കൈയ്യിൽ ഉള്ള പണം എങ്ങിനെ നികുതി ആയി ഖജനാവിൽ എത്തിക്കാം എന്നു ഗൗരവമായി ആലോചിക്കണം . അതോടൊപ്പം തൊഴിൽ ഇല്ലാത്തവരേയും ഇടത്തരം വരുമാനക്കാരെയും കൃഷിക്കാരെയും പരമ്പരാഗത തൊഴിൽ ചെയ്യുന്നവരേയും ദുർബല വിഭാഗത്തിൽ പെടുന്നവരേയും അമിത നികുതി ചുമത്താതെയും നികുതി ചുമത്താതെയും രക്ഷപെടുത്തുകയും വേണം . സർക്കാറിനു ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും ആധാർ ലിങ്ക് ചെയ്തും ആഡംബര ജീവിതം നയിക്കുന്നവരേ കണ്ടുപിടിക്കാൻ ധാരാളം വഴികൾ ഉണ്ടു . അവ വളരെ ഫലപ്രദമായി ആലോചിച്ചു നികുതി വരുമാനം വർദ്ധിപ്പിക്കാൻ അതു നൽകാൻ കഴിവുള്ളവരേ കണ്ടെത്തുകയാണു പ്രധാന മാർഗ്ഗം . 1. സംസ്ഥാനത്തേ എല്ലാ വിവാഹ , സമ്മേളന ഹാളുകളും ഒരു സർക്കാർ പോർട്ടൽ വഴി രെജിസ്റ്റർ ചെയ്തു സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചു 4 ഒ 5 ആയോ സ്റ്റാർ റേറ്റിംഗ് നൽകുക . വിവാഹം ബുക്കു ചെയ്യുന്നവർ അതേ പോർട്ടൽ വഴി ബുക്കിംഗ് കൺഫർമേഷൻ പ്രധാന സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തി ( സീറ്റുകൾ , ഭക്ഷണ ചിലവ് ,ഇവെന്റ് മാനേജ്മെന്റ് ചിലവ് , സ്വർണ്ണാഭരണങ്ങളുടെ അളവും വിലയും ) ഒരു രെജിസ്റ്റ്രേഷൻ കോഡ് ലഭിക്കുന്ന രീതി നടപ്പാക്കുക . ഈ ഡാറ്റാ അനുസരിച്ചു നികുതി നൽകേണ്ട ക്ലാസ്സുകൾ തീരുമാനിക്കുക . ഉദാഹരണം 5 ലക്ഷം രൂപ വാടകയും ഒരു സീറ്റിനു 300 രൂപ ഭക്ഷണ ചിലവും ഉൾപ്പടേ 1000 സീറ്റു ബുക്കു ചെയ്യുന്ന ഒരാൾ സർക്കാറിനു 10000 രൂപ മുതൽ 100000 ലക്ഷം വരെ നികുതി അടക്കട്ടെ . 2. സംസ്ഥാനത്തു ഒരു വർഷത്തിന്റെ 50 ശതമാനത്തിൽ അധികം സമയം ഒരു ആഡംബര വീട് ( 2000 സ്ക്വയർ ഫീറ്റ് ) താമസിക്കാതെ ഒഴിച്ചിട്ടാൽ അതിനു സർക്കാറിനു നികുതി അടക്കണം എന്ന ഒരു രീതി കൊണ്ടു വരണം . സംസ്ഥാനത്തു ഇന്നു 14 ശതമാനം വീടുകൾ താമസം ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണു . 3. വാഹനങ്ങൾ എല്ലാം ആധാർ ലിങ്ക് ചെയ്യുക . വീടുകളും ആധാർ ലിങ്ക് ചെയ്യുക . ഒന്നിൽ കൂടുതൽ വാഹനം ഉള്ളവരും വീടു ഉള്ളവരും ഒരു അധിക നികുതി ഏർപ്പെടുത്തുന്ന രീതി ആവിഷ്കരിക്കുക . 4. ആധാർ ലിങ്ക് ചെയ്ത വാഹനങ്ങൾക്കു ഇന്ധനം നിറക്കുമ്പോൾ ആഡംബര വാഹനത്തിന്റെ വില അനുസരിച്ചു ചുമത്തുന്ന ഒരു ഡൈനാമിക് സെസ് ഏർപ്പെടുത്തുക . 5. വൈദ്യുത വാഹനങ്ങൾക്കു ആദ്യ വർഷം ഒരു നികുതിയും വേണ്ട എന്നും പിന്നീടുള്ള വർഷങ്ങളിൽ പെട്രോൾ വാഹനങ്ങളുടെ പകുതി മാത്രം റോഡ് ടാക്സ് ഏർപ്പെടുത്തുക . 6. 1500 സ്ക്വയർ ഫീറ്റിനു മുകളിൽ ഉള്ള വീടുകൾക്കു സോളാർ പവർ പ്ലാന്റ് നിർബന്ധം ആക്കുക . 7. സ്വർണ്ണം വാങ്ങൽ , ഭൂമി വാങ്ങൽ , വിൽക്കൽ തുടങ്ങിയ വൻ തുക മുടക്കുന്ന എല്ലാ ഇടപാടുകളും കർശന നിരീക്ഷണവും ആധാർ ലിങ്കും വഴി സീറോ നികുതി വെട്ടിപ്പു നടപ്പാക്കുക . 8. ആശുപത്രികളിൽ 5000 രൂപക്കു മുകളിൽ പണം ക്യാഷ് ആയി അടക്കാനോ നൽകാനോ പാടില്ല എന്ന കർശന വ്യവസ്ഥ നടപ്പാക്കുക . 9. എല്ലാ തൊഴിലുടനകളും ആശുപത്രികളും സ്കൂളുകളും ശമ്പളം ബാങ്ക് വഴി മാത്രം നൽകാൻ വ്യവസ്ഥ ചെയ്യുക . ഒരോ കാറ്റഗറിയിലും മിനിമം വേതനം സർക്കാർ നിയമം മൂലം വ്യക്തമാക്കി പ്രസിദ്ധീകരിക്കുക . 10. കൃഷി എല്ലാ സ്കൂളുകളിലും പ്രവർത്തി പരിചയത്തിന്റെ ഭാഗം ആക്കുക . കൃഷി മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു പൗരനു വൈദ്യുതി , മറ്റു നികുതികൾ , ജലം , വിത്തുകൾ , കൃഷി ഉപകരണങ്ങൾ എന്നിവ സൗജന്യമാക്കുക . 11. തൊഴിൽ രഹിതർക്കും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കു പൂർണ്ണമായും ചികിൽസയും മരുന്നും ലഭിക്കുന്ന സൗജന്യ ഇൻഷ്വുറൻസ് പദ്ധതി നടപ്പാക്കുക . ( തുടരും )

Comments

Popular posts from this blog

Development Precedes Infrastructure: A Pragmatic Approach to India's Growth

Stay true to yourself. Don’t worry about what people think of you or about the way they try to make you feel. If people want to see you as a good person, they will. If they want to see you as a bad person, absolutely nothing you do will stop them. Ironically, the more you try to show them your good intentions, the more reason you give them to knock you down if they are commited to misunderstanding you. Keep your head up high and be confident in what you do. Be confident in your intentions and keep your eyes ahead instead of wasting your time on those who want to drag you back. Because you can’t change people’s views, you have to believe that true change for yourself comes from within you, not from anyone else.