Skip to main content
ഒരു വേശ്യയെ പ്രാപിക്കുക, ഒരാടിനെ കൊല്ലുക, ഒരു കുപ്പി കള്ളു കുടിയ്ക്കുക, ഇതിലൊന്നു ചെയ്യാൻ ഗുരു ശിഷ്യനോടാജ്ഞാപിച്ചു.*
*ശിഷ്യൻ ആലോചിച്ചു:...!!*
*വേശ്യയോടൊപ്പം ശയിക്കുകയെന്നാൽ അതു രണ്ടാത്മാക്കളെ മലിനമാക്കുകയാണ്, തന്റെയും ആ സ്ത്രീയുടെയും, അതിനാൽ അതു വേണ്ട.*
*ആടിനെ കൊല്ലുകയെന്നാൽ അതിലും നിഷിദ്ധം!!! ഒരു ജീവനെടുക്കുന്നത് കൊടും പാപം തന്നെ. ആ വഴിയ്ക്കും താൻ പോകുന്നില്ല.*
*പിന്നെയുള്ളത് ഒരു കുപ്പി കള്ളാണ്..
*അതുകൊണ്ടെന്തെങ്കിലും ഹാനി വരുമെങ്കിൽ അതു തന്നിലൊതുങ്ങുന്നതേയുള്ളു.അയാൾ അതുതന്നെ തിരഞ്ഞെടുത്തു.*
*പക്ഷേ കള്ളു തലയ്ക്കു പിടിച്ച ശിഷ്യൻ ഒരാടിനെ കൊല്ലുക മാത്രമല്ല,വേശ്യാലയം തിരക്കി പോവുകയും ചെയ്തു.....!!
*ഇതുപോലെയാണ് ജ്ഞാനിയെന്ന് ധരിച്ചുനടക്കുന്നവരുടെ അവസ്ഥ......
*
Popular posts from this blog
Comments
Post a Comment