ഒരു നാള്‍... രാവിലെ ജനല്‍ പാളികളിലൂടെ അരിച്ചിറങ്ങിയ വെയിലേറ്റാരുന്നു ഉറക്കത്തില്‍ നിന്നും വിവേക്‌ ഉണര്‍ന്നത്. സ്വര്‍ണത്തിന്‍ നിറമുള്ള സൂര്യ രേഷ്മികള്‍ ജനല്‍ പാളികളില്‍ അരിച്ചിറങ്ങുന്നത് ആദ്യമായി കാണുംവിധം ആസ്വദിക്കുകയായിരുന്നു അവന്‍, സൂര്യ രശ്മികളില്‍ പൊടിപടലങ്ങള്‍ കടക്കുന്നത് കാണുവാന്‍ എന്ത് രസം, മനസ്സില്‍ സ്വയം മന്ത്രിച്ചു കൊണ്ട് വിവേക്‌ സുര്യരശ്മിയിലൂടെ കൈ തഴുകി നോക്കി.. കുയില്‍ കരയുന്ന ശബ്ദം അപ്പോഴാണ്‌ വിവേകിന് ശ്രേദ്ധയില്‍ പെട്ടത്. നാളുകള്‍ ഏറെയായി കുയിലിന്‍റെ നാദം ചെവിക്ക് ആനന്ദം ആയിട്ട് , കുയിലിന്‍റെ കൂകലിനു അനുസരിച്ച് തിരിച്ചു കൂവുമ്പോള്‍ അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം, "എന്തു പറ്റി പെട്ടെന്ന്? " എന്ത് പറ്റി എന്ന ചോദ്യം വിവേക്‌ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നു, താമസം ഏതും ഇല്ലാതെ അമ്മയോട് തിരികെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. "എത്ര നാളായി കുയില്‍ കരയുന്നത് കേട്ടിട്ട്, ശെരിക്കും കുട്ടികാലം ഓര്‍മ വരുന്നു" മറുപടി കേട്ട് ചിരിച്ചു കൊണ്ട് അമ്മ ചായയും ആയി വിവേകിന് മുറിയില്‍ എത്തി കഴിഞ്ഞു "നീ ഇപ്പോള്‍ കുയില്‍ കരയുന്നത് ശ്രേദ്ധിക്കാറില്ല എന്നതാ സത്യം , അല്ലാതെ കുയില്‍ കരയാഞ്ഞിട്ടല്ലാ." പറഞ്ഞു കൊണ്ട് അമ്മ ചിരിക്കുമ്പോള്‍ ആണ് വിവേക്‌ കുയിലില്‍ നിന്നും അമ്മയിലെക്ക് ചിന്ത പോയത്.. അമ്മക്ക് പ്രായം കൂടിയോ? തല മുടി നരചിരിക്കുന്നു, ദേ അമ്മെ ഒരു മുടി എന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ അവിടിവിടായി അനേകം നര അവന്‍ ശ്രേദ്ധിച്ചു, ഇത്രയും നാള്‍ എന്തെ ഇതൊന്നും ശ്രേദ്ധിചില്ല? ആലോചിച്ചു കൊണ്ട് അമ്മയുടെ കയ്യില്‍ നിന്നും ചായ വാങ്ങി മിണ്ടാതെ അവന്‍ വരാന്തയിലേക്ക്‌ നടന്നു, അച്ഛന്‍ പത്രം വായനയില്‍ ആണ്, സ്കൂളില്‍ പഠിക്കും മുതലേ വിവേകും പത്രം വായിക്കുമായിരുന്നു, ഇപ്പോള്‍ വായിച്ചിട്ട് ഒരുപാടായിരിക്കുന്നു, അച്ഛനില്‍ നിന്നും സ്പോര്‍ട്സ്‌ പേജ് വാങ്ങി വായിക്കുമ്പോള്‍ പത്രത്തിന്‍റെ ആ പുതു മണം വിവേകില്‍ ചിന്തക്ക് ഇടമേകി, " ഞാന്‍ എന്നെ അറിയാന്‍ വൈകി, എന്‍റെ മൊബൈല്‍ നേരത്തെ കളഞ്ഞു പോകേണ്ടിയിരുന്നു," മൊബൈല്‍ ഫോണില്‍ കുത്തിയിരുന്ന് പലരുമായി സംസാരിച്ചു അടുക്കുംതോറും , അടുത്തുള്ളവര്‍ അകലത്തിലേക്ക് നീങ്ങുകയാണ്. whatsapp facebook മുതലായവ ദിനചര്യയുടെ ഭാഗം ആയപ്പോള്‍ മൊബൈല്‍ എന്നത് പകരം വൈക്കാനില്ലാത്ത ഉപകരണം ആയി. പക്ഷെ മൊബൈല്‍ പകരം നശിപ്പിച്ചത് കുട്ടികാലം മുതലേ ഉള്ള ശീലങ്ങളെ ആയിരുന്നു.. "ശീലിച്ചത് മാറ്റി എഴുതി പുതിയ ശീലങ്ങള്‍ കൈ അടക്കിയപ്പോള്‍ എത്ര മാത്രം നഷ്ട്ടപെട്ടു ഈ ജീവിതം"

Comments