Skip to main content
***സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി...ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു.കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു.വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ...പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3...പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു.കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു....
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?
........................................
ജീവിത്തിൻ്റേയും സത്യാവസ്ഥ ഇതു തന്നെയാണ്..നമ്മൾ ഒാരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്. ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും. അതുകൊണ്ട്, കർമനിരതരാവുക...നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക .
ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.
Popular posts from this blog
Comments
Post a Comment