ജോബ് സാറ്റിസ്ഫാക്ഷൻ അങ്ങനെ ഇരിക്കെ, അങ്ങനെ നടക്കേ - രാത്രിയാണ് - പാടം കേറി, സുബ്രൻറ്റെ വീടിൻറെ മുമ്പിലുള്ള ഇടവഴീക്കൂടി നടക്കുമ്പോ ഇത്തിരി മാറി മുമ്പിലൊരു രൂപം. ഒരു ചെറിയ കുട്ടി. ഇരുട്ടത്തിതെന്താ, ആരാ എന്ന് വിചാരിച്ചു ചെന്നപ്പോ കുട്ടീടെ വലിപ്പാണെന്നേയുള്ളു കുട്ടിയല്ല. പ്രായം ഉള്ള ആളാണോ? അതുമല്ല. കാരണം മൊത്തത്തിലൊരു കുറുമ്പൻ മട്ടാണ്. നാട്ടിലെങ്ങും കണ്ടിട്ടൂല്ല്യ. ആരാ? ഞാൻ ചാത്തൻ. ഇവിടെങ്ങും... പുറത്തായിരുന്നു. ലീവിന് വന്നതാ. ഓഹോ? പുറത്തെവിടെ? അങ്ങിങ് എന്താണ് ജോലി? ഓട്ടിൻപുറത്തു കല്ലേറ് കൊള്ളാമല്ലോ. എങ്ങനെ നല്ല ജോലിയാണോ? ആ. കുഴപ്പമില്ല. എന്തുണ്ട് ശമ്പളം? പ്രത്ത്യേകിച്ചൊന്നുമില്ല എന്നാലും ഇല്ലെന്നു തന്നെ പറയാം അപ്പൊ പിന്നെ? ജോബ് സാറ്റിസ്ഫാക്ഷൻ എന്നൊക്കെ പറയില്ലേ?

Comments

Popular posts from this blog

Revisiting the Kuznets Curve: Relevance and Application in the Modern Economic Era

The Shadow Economy in India: Uncovering the Unseen Engines of Growth and Inequality

𝓡𝓼 2000 𝓷𝓸𝓽𝓮𝓼 𝓽𝓸𝓹 𝓽𝓱𝓮 𝓯𝓪𝓴𝓮 𝓬𝓾𝓻𝓻𝓮𝓷𝓬𝔂 𝓵𝓲𝓼𝓽 𝓯𝓸𝓻 2 𝔂𝓮𝓪𝓻𝓼 𝓲𝓷 𝓪 𝓻𝓸𝔀.