Smart diseases
വാട്സാപ്പിറ്റിസ്
ഈയിടെ ലണ്ടനിലെ ഒരു
സ്ത്രീ ഡോക്ടറെ കാണാനെത്തിയത്
പുതിയൊരു രോഗവുമായാണ്.
കൈത്തണ്ടയിലും വിരലിന്റെ അറ്റത്തുമുള്ള
വേദനയായിരുന്നു അവരുടെ പ്രശ്നം.
ചോദിച്ചു വന്നപ്പോഴാണ്
ഡോക്ടര്ക്ക് കാര്യം മനസ്സിലായത്.
ആറ് മണിക്കൂറോളം അവര്
തുടര്ച്ചായി മൊബൈല് ഫോണില്
'വാട്സ് ആപ്പ്
ഉപയോഗിക്കുകയായിരുന്നു. അതിനു
ശേഷമാണ് അവര്ക്ക് വേദന തുടങ്ങിയത്.
കേള്ക്കുമ്പോള്
കൗതുകകരമാണെങ്കി
ലും ഇതുവഴി മറ്റൊരു
രോഗം കൂടി ഉടലെടുത്തിരിക്കുകയാണ്.
വാട്സാപ്പിറ്റിസ് എന്നാണ് ഈ
രോഗത്തിന് നല്കിയിരിക്കുന്ന പേര്.
നിരന്തരമായ വാട്സ് ആപ്പ്
ഉപയോഗം മൂലം കൈത്തണ്ടയിലും വിരലിന്റെ അഗ്രങ്ങളിലും ഉണ്ടാകുന്ന
വേദനയും തടിപ്പും ചുവന്ന
നിറവുമെല്ലാമാണ്
ഇതിന്റെ ലക്ഷണങ്ങള്.
ട്വിച്ചസ്
ഒരു പരിപാടിയില് പങ്കെടുത്തു
കൊണ്ടിരിക്കുമ്പോള്
അതിനെക്കുറിച്ച് ട്വിറ്ററില് ട്വീറ്റ്
ചെയ്യാതിരിക്കാന് പറ്റില്ല എന്ന
മാനസികാവസ്ഥയാണ് ട്വിച്ചസ്.
സിനിമ
കാണുമ്പോള്, യാത്ര പോകുമ്പോള്,
ഷോപ്പിങ്ങിനു പോകുമ്പോള്, എന്തിന്
തൊട്ടടുത്ത വീട്ടില് പോകുമ്പോള്
പോലും ഫെയ്സ് ബുക്കിലും വാട്സ്
ആപ്പിലും പോസ്റ്റ് ഇടുന്നവര് ഇന്ന്
സ്ഥിരം കാഴ്ചയാണ്.
ഇതും ട്വിച്ചസില്
പെടും.
ഒബ്സസ്സീവ് റിഫ്രഷ് ഡിസോര്ഡര്
മെയില് ഇന്ബോക്സ്
ഓരോ മിനിറ്റിലും റിഫ്രഷ്
ചെയ്തുകൊണ്ടിരിക്കാന് തോന്നുന്ന
മാനസികാവസ്ഥയാണ് ഒബ്സസ്സീവ്
റിഫ്രഷ് ഡിസോര്ഡര്. തനിക്കു വരാനുള്ള
ഏതോ പ്രധാനപ്പെട്ട മെയില്
ഇന്ബോക്സ് റിഫ്രഷ് ആവാത്തതുകൊണ്ട്
കിട്ടാതിരിക്കുന്നതാണെന്ന് ഉപബോധ
മനസ്സ് വിശ്വസിക്കുന്നു. ആ മെയില്
കിട്ടാനായി സ്ഥിരമായി മെയില്
റിഫ്രഷ് ചെയ്യുക, പുതിയ മെയില്
കാണാതാവുമ്പോള് അസ്വസ്ഥനാവുക,
ഇതെല്ലാം ഒബ്സസ്സീവ് റിഫ്രഷ്
ഡിസോര്ഡറിന്റെ ലക്ഷണങ്ങളാണ്.
സ്ക്രീന് സൈറ്റഡ്നെസ്സ്
സ്മാര്ട്ട് ഫോണ്
ഉപയോഗം കൂടുന്നതനുസരിച്ച്
ഹ്രസ്വദൃഷ്ടിയും കൂടുന്നുവെന്നാണ്
കണക്കുകള് സൂചിപ്പിക്കുന്നത്.
ഫോണിന്റെ ബ്രൈറ്റ് സ്ക്രീനിലേക്ക്
ഏറെ നേരം നോക്കിയിരിക്കുന്നത്
കണ്ണിന്റെ പവറിനെ ബാധിക്കും.
ക്രമേണ ഹ്രസ്വദൃഷ്ടി എന്ന
അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
കുട്ടികളില് മയോപിയ
ഉദ്യോഗസ്ഥരായ അച്ഛനമ്മമാര് ചില
നേരങ്ങളിലെങ്കില
ും മക്കളുടെ വാശി തീര്ക്കാനായി സ്മാര്ട്ട്
ഫോണുകള് കളിക്കാന് നല്കാറുണ്ട്.
മുതിര്ന്നവരുടേതു പോെലയല്ല,
കണ്ണിനുള്ളിലെ പേശികളും മസിലുകളും വളര്ന്നുവരുന്നത
േയുള്ളൂ
കുഞ്ഞുങ്ങളില്. ഇലക്ട്രോ മാഗ്നറ്റിക്
തരംഗങ്ങളും ബ്രൈറ്റ്
നിറങ്ങളുമെല്ലാം
അവരുടെ കാഴ്ചയെ സാരമായി ബാധിക്കും.
ഇന്നത്തെ കുട്ടികളില്
ഭൂരിഭാഗവും കണ്ണടക്കുട്ടികള
ാവുന്നതിനും ഒരു
മുഖ്യ
കാരണം ഇത്തരം ഗാഡ്ജറ്റ്സിന്റെ
ഉപയോഗമാണ്.
വരണ്ട കണ്ണുകള്
സ്ഥിരമായി കമ്പ്യൂട്ടര്
ഉപയോഗിക്കുന്നവരില് എന്നതു
പോലെ സ്മാര്ട്ട്ഫോണ്
ഉപയോഗിക്കുന്നവരിലും കാണുന്ന
ഒന്നാണ് വരണ്ട കണ്ണുകള്.
കണ്ണിന്റെ സ്വാഭാവികമായ
പ്രവര്ത്തനത്തിന്
അല്പ്പം ഈര്പ്പം ആവശ്യമാണ്.
കണ്ണുനീര് ഗ്രന്ഥികളാണ്
കണ്ണിനെ ഈര്പ്പമുള്ളതാക്
കി സൂക്ഷിക്കുന്നത്.
കണ്ണിലെ സ്വാഭാവിക
ഈര്പ്പം വറ്റി വരണ്ടു പോകുന്ന
അവസ്ഥയാണ് ഡ്രൈനെസ്സ്.
അസ്വസ്ഥതകളും ചൊറിച്ചിലുമെല്ല
ാം ഇതിന്റെ ഭാഗമായി ഉണ്ടാകും.
ക്രമേണ കണ്ണിലെ കണ്ണുനീര്
ഗ്രന്ഥികള്
പ്രവര്ത്തനം മുടക്കുകയും കൃത്രിമ
കണ്ണുനീരിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യും
Comments
Post a Comment