Smart diseases
വാട്സാപ്പിറ്റിസ് ഈയിടെ ലണ്ടനിലെ ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തിയത് പുതിയൊരു രോഗവുമായാണ്. കൈത്തണ്ടയിലും വിരലിന്റെ അറ്റത്തുമുള്ള വേദനയായിരുന്നു അവരുടെ പ്രശ്നം. ചോദിച്ചു വന്നപ്പോഴാണ് ഡോക്ടര്ക്ക് കാര്യം മനസ്സിലായത്. ആറ് മണിക്കൂറോളം അവര് തുടര്ച്ചായി മൊബൈല് ഫോണില് 'വാട്സ് ആപ്പ് ഉപയോഗിക്കുകയായിരുന്നു. അതിനു ശേഷമാണ് അവര്ക്ക് വേദന തുടങ്ങിയത്. കേള്ക്കുമ്പോള് കൗതുകകരമാണെങ്കി ലും ഇതുവഴി മറ്റൊരു രോഗം കൂടി ഉടലെടുത്തിരിക്കുകയാണ്. വാട്സാപ്പിറ്റിസ് എന്നാണ് ഈ രോഗത്തിന് നല്കിയിരിക്കുന്ന പേര്. നിരന്തരമായ വാട്സ് ആപ്പ് ഉപയോഗം മൂലം കൈത്തണ്ടയിലും വിരലിന്റെ അഗ്രങ്ങളിലും ഉണ്ടാകുന്ന വേദനയും തടിപ്പും ചുവന്ന നിറവുമെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്. ട്വിച്ചസ് ഒരു പരിപാടിയില് പങ്കെടുത്തു കൊണ്ടിരിക്കുമ്പോള് അതിനെക്കുറിച്ച് ട്വിറ്ററില് ട്വീറ്റ് ചെയ്യാതിരിക്കാന് പറ്റില്ല എന്ന മാനസികാവസ്ഥയാണ് ട്വിച്ചസ്. സിനിമ കാണുമ്പോള്, യാത്ര പോകുമ്പോള്, ഷോപ്പിങ്ങിനു പോകുമ്പോള്, എന്തിന് തൊട്ടടുത്ത വീട്ടില് പോകുമ്പോള് പോലും ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റ് ഇടുന്നവര് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഇതും