Skip to main content
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നുള്ള പണമൊഴുക്കിൽ ആഗോള തലത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ പ്രതിവർഷം 3.8 ലക്ഷം കോടി രൂപയാണ് (6900 കോടി ഡോളർ) നാട്ടിലേക്ക് അയക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. വികസ്വര രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്ക്കഴിഞ്ഞ വർഷം 5.3 ശതമാനം ഉയർന്ന് 22.45 ലക്ഷം കോടി രൂപയിലെത്തിയെന്ന് (40100 കോടി ഡോളർ) ലോക ബാങ്ക് തയ്യാറാക്കിയ കുടിയേറ്റവും വികസനവുമെന്ന റിപ്പോർട്ടിൽ പറയുന്നു. പ്രവാസികളുടെ പണം നേടുന്നതിന്നതിൽ ദീർഘകാലമായി ചൈന നിലനിറുത്തിയ മേധാവിത്വം തകർത്താണ് ഇന്ത്യ ഇത്തവണ മുൻനിരയിലെത്തിയത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വികസ്വര രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമൊഴുക്കിൽ ശരാശരി 8.8 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. 2015 ഓടെ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം 51,500 കോടി ഡോളർ കവിഞ്ഞേക്കും.
Popular posts from this blog
Comments
Post a Comment