VS
ആരാ എഴുതിയത് എന്നറിയില്ല..പക്ഷെ കണ്ണ് നിറഞ്ഞു) VSന് 92 തികഞ്ഞു.. സഖാവിന് ഒപ്പമുള്ള സമയത്ത് ഒരു കുസൃതി ചോദ്യം അദ്ദേഹത്തോട് ചോദിച്ചു. "എങ്ങിനെയാണ് സഖാവിന് ഈശ്വരവിശ്വാസം ഇല്ലാതായത് ?'' ചോദ്യം കേട്ട സഖാവ് കസേരയിലേക്ക് ചാരിയിരുന്ന് ഒരു നിമിഷം ആലോചനാ നിമഗ്നായി. പിന്നെ കുനിഞ്ഞിരുന്ന് താഴേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.... " അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. .. അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു... അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും... ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി... പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു. ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും.... (ആ ഭീകരത ഒന്നാലോചിച്ചു നോക്കൂ). എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി. .. ഞാനന്ന് നന്നേ ചെറുപ്പം. .. അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും. .. ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന്