നമ്മള് ഇന്ത്യയില് എവിടെയാണെന്ന് പരിസരം ശ്രദ്ധിച്ചാലും മനസ്സിലാവും. ഇതാ നോക്ക്: രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, എല്ലാം നോക്കുന്നു, നടന്നു പോകുന്നു. നാം ഇപ്പോള് മുംബയില് ആണ്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, അടിപിടിയില് നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു. അടിച്ചവര് രണ്ടും കൂടി മൂന്നാമനെ തല്ലി ഒരു പരുവത്തില് ആക്കുന്നു - ഡല്ഹിയില് എത്തി, നാം. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു അടുത്ത വീട്ടില് നിന്ന്, എന്നിട്ട് പറയുന്നു എന്റെ വീട്ടിന്റെ അടുത്ത് നിന്ന് അടികൂടല്ല, വേറെ എവിടെയെന്ഘിലും പൊയ്ക്കൊള്. - ഇപ്പോള് നാം ബാംഗ്ലൂര്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു കൈയ്യില് കുറെ ബിയര് കുപ്പികളുമായി. എല്ലാവരും ഒന്നിച്ചിരുന്നു കുടിക്കുന്നു, അന്ന്യോന്ന്യം തെറി വിളിക്കുന്നു, ഒടുവില് ചങ്ങാതിമാരായി വീടുകളിലേക്ക് പോകുന്നു. - ഇതാണ് ഗോവാ. രണ്ടു പേര് തല്ലുകൂടുന്നു, ഒരു നിമിഷം രണ്ടു പേരും അടി നിറുത്തുന്നു, മൊബൈല് എടുത്തു കൂട്ടുകാരെ വിളിക്കുന്നു. ഇപ്പോള് അവിടെ അമ്പതു പേര് ആണ് തമ്മില് തല്ലുന്നത് - പറയേണ്ടല്ലോ, നമ്മള് ഇപ്പോള് പഞ്ചാബില് ആണ്. രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വന്നു രണ്ടു പേരെയും വെടിവെക്കുന്നു. - നമ്മള് ബീഹാറില് എത്തി. രണ്ടു പേര് തല്ലുകൂടുന്നു, ഒരുവന് മറ്റവനെ പൊതിരെ തല്ലുന്നു, ഇത് കണ്ടു മൂന്നാമ്മന് വരുന്നു, അവനും കൊടുക്കുന്നു അവന്റെ വക, സംഭവം ഒന്നും അറിയാതെ തന്നെ. - ഊഹം ശരിതന്നെ, നമ്മള് തമിള് നാട്ടില് എത്തി. രണ്ടു പേര് തല്ലുകൂടുന്നു, ജനങ്ങള് ചുറ്റും തടിച്ചു കൂടുന്നു, മുന്നിരക്കാര് മൊബൈല് ക്ലിക്ക് അടിച്ചു കൊണ്ടേ ഇരിക്കുന്നു, അതിലിടെ ഒരുവന് ഓടിപ്പോയി ഒരു ഉന്തു വണ്ടിയിൽ സോഡയും, കപ്പലണ്ടി മിട്ടായിയും , സിഗരറ്റും ആയി വരുന്നു.. - - നാം നാട്ടില് തിരിച്ചെത്തി.
നമ്മള് ഇന്ത്യയില് എവിടെയാണെന്ന് പരിസരം ശ്രദ്ധിച്ചാലും മനസ്സിലാവും. ഇതാ നോക്ക്: രണ്ടു പേര് തല്ലുകൂടുന്നു, മൂന്നാമന് വരുന്നു, എല്ലാം നോക്കുന്നു, നടന്നു പോകുന്നു. നാ...