നെഗറ്റീവ് എനര്ജി- സ്കൂളില് പഠിച്ച ജ്യോതിയും ആകാശത്ത് പൊങ്ങിവരുന്ന ജ്യോതിയും!
നെഗറ്റീവ് എനര്ജി- സ്കൂളില് പഠിച്ച ജ്യോതിയും ആകാശത്ത് പൊങ്ങിവരുന്ന ജ്യോതിയും! ഈയിടെയായി ഏറ്റവും കൂടുതല് കേള്ക്കുന്ന രണ്ടു പ്രയോഗങ്ങളാണ് പോസിറ്റീവ് എനര്ജിയും നെഗറ്റീവ് എനര്ജിയും. സംഗതി കേള്ക്കുമ്പോള് തന്നെ ഒരു ഗുമ്മുണ്ട് എന്നതിനാലും അതിഭയങ്കരന്മാര് ആയ ചില ആധുനിക ശാസ്ത്രജ്ഞന്മാര് ആണ് ഇത്, പ്യുവര് സയന്റീഫിക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും പ്രയോഗിക്കുന്നത് എന്നതുകൊണ്ടും സംഗതി നന്നായിട്ട് ക്ലിക്കായിട്ടുണ്ട് എന്നത് സത്യം. ആ പഴയ കോമഡി സീന് ഓര്മയില്ലേ? ജോജി നന്ദിനി തമ്പുരാട്ടിയെ മലയുടെ മുകളില് പ്രാര്ത്ഥിക്കാന് കൊണ്ടുപോയിട്ട് 'ജ്യോതി' വരുന്ന കാര്യം പറയുന്നത്? അപ്പോ നന്ദിനി പറയും " എനിക്കറിയാം ജ്യോതിയെ. എന്റെ കൂടെ സ്കൂളില് പഠിച്ചതാ". "അത് സ്കൂളില് പഠിച്ച ജ്യോതി, ഇത് ആകാശത്ത് പൊങ്ങി വരുന്ന ജ്യോതി" എന്ന് ജോജി പറഞ്ഞു മനസിലാക്കിക്കൊടുക്കും. ഏതാണ്ട് അത് തന്നെയാണ് ഈ പോസിറ്റീവ് എനര്ജിയുടെയും കാര്യം. സ്കൂളില് പഠിച്ച പോസിറ്റീവ് എനര്ജി അല്ല ഇത് എന്നും, ഇത് സംഗതി ആകാശത്ത് പൊങ്ങി വരും എന്ന് കരുതപ്പെടുന്ന ഒരു തട്ടിപ്പ് 'ജ്യോതി'